CrimeNEWS

എന്നെ മറക്കരുത് പപ്പാ… മൂന്നാം നിലയിൽ നിന്ന് വീഴും മുമ്പ് രഷിക കുറിച്ച വരികൾ,7 കോടി സ്ത്രീധനം നൽകിയിട്ടും മകൾക്ക് നന്നായി ജീവിക്കാനായില്ലെന്ന് വിലപിച്ച് മാതാപിതാക്കൾ

ഭർതൃഗൃഹത്തിലെ മൂന്നാം നിലയിൽ നിന്നാണ് രഷിക വീണ് മരിച്ചത്

ഭർതൃഗൃഹത്തിലെ മൂന്നാം നിലയിൽ നിന്നാണ് രഷിക വീണ് മരിച്ചത്. ആത്മഹത്യ എന്നും കൊലപാതകം എന്നും പറയപ്പെടുന്നു.

7 കോടി സ്ത്രീധനം നൽകി ആയിരുന്നു രഷികയുടെ വിവാഹം. കൂടാതെ ഭർത്താവിന് മറ്റു സമ്മാനങ്ങളും നൽകി രഷികയുടെ മാതാപിതാക്കൾ.

26 കാരൻ കുശാൽ അഗർവാൾ ആയിരുന്നു രഷികയുടെ ഭർത്താവ്. വലിയ തോതിൽ ബിസിനസ് നടത്തുന്ന കുടുംബമാണ് കുശാലിന്റേത്.ഭാരത് ഹൈടെക് സിമന്റ്സ് കുശാലിന്റെ പിതാവ് നരേഷിന്റേത് ആണ്.

ഭർത്താവ് കുശാൽ മയക്കുമരുന്നിന് അടിമ ആണെന്ന് രഷിക മാതാപിതാക്കളോട് പറഞ്ഞിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചതിനു ശേഷം കുശാൽ തന്നെ ഉപദ്രവിക്കുമായിരുന്നു എന്നും രഷിക പരാതിപ്പെട്ടിരുന്നു.വിവാഹത്തിന് മുമ്പ് കുശാൽ മയക്കുമരുന്നിന് അടിമയായായിരുന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് രഷികയുടെ മാതാപിതാക്കൾ പറയുന്നു.

കുശാൽ നിർബന്ധിച്ച് രഷിക നിരന്തരം പണം ആവശ്യപ്പെട്ട് വിളിക്കുമായിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു. അങ്ങിനെ വിളിച്ചില്ലെങ്കിൽ കുശാൽ രഷികയെ ഉപദ്രവിക്കുമായിരുന്നു.

നവംബറിൽ രഷികയുടെ പിതാവ് ആശുപത്രിയിൽ ആയതോടെ രഷിക പരാതികൾ പറയാതായി.2021 ജനുവരി 5 ന് രഷിക സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി എത്തി. തിരിച്ച് ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്നില്ലെന്നും പറഞ്ഞു. എന്നാൽ കുശാലിന്റെ അച്ഛൻ നരേഷ് തിരിച്ചു വരാൻ രഷികയെ നിർബന്ധിച്ചു.അങ്ങിനെ ഫെബ്രുവരി 13 ന് രഷിക വീണ്ടും ഭർതൃ ഗൃഹത്തിൽ എത്തി.

പിന്നീട് വീട്ടുകാർ കേട്ടത് രഷികയുടെ മരണമാണ്. “ഞാൻ ഇവിടെ ജീവിക്കാൻ ആവത് ശ്രമിച്ചു. പക്ഷെ ഇവരുടെ പീഡനം സഹിക്കാൻ ആകുന്നില്ല. ഞാൻ പോകുന്നതാണ് നല്ലത്. പപ്പാ.. എന്നെ മറക്കരുത്.”മരിക്കുന്നതിന് തൊട്ട് മുമ്പ് ഉച്ചയ്ക്ക് 2.03ന് രഷിക എനിക്കും മകൻ റിഷവിനും ഭർത്താവ് കുശാലിനും അമ്മായിയപ്പൻ നരേഷിനും വാട്സ്ആപ്പിൽ മെസേജ് ചെയ്തു.”രഷികയുടെ പിതാവ് പറഞ്ഞു.

അതിന് പിന്നാലെയാണ് രഷികയുടെ അമ്മ സംഗീത ജെയിനിന് കുശാലിന്റെ അമ്മ നീലം അഗർവാളിൽ നിന്ന് ഒരു ഫോൺ കാൾ ലഭിക്കുന്നത്. രഷിക കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു ആ ഫോൺ കാളിന്റെ ഉള്ളടക്കം. രഷികയെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും അന്ന് രാത്രി ഒമ്പതരയോടെ മരിച്ചു.

വീഴ്ചയുടെ ആഘാതത്തിൽ ഉണ്ടായ ആന്തരിക രക്തസ്രാവം ആണ് മരണകാരണം എന്ന് ഡോക്ടർമാർ പറഞ്ഞു.

“ആശുപത്രിയിൽ എത്തിയപ്പോൾ നീലവും കുശാലും അവിടെ ഉണ്ടായിരുന്നു. നരേഷ് ഡൽഹിയിൽ ആണെന്നാണ് പറഞ്ഞത്.ഞങ്ങൾ വരുന്നതിനു തൊട്ട് മുമ്പ് മാത്രമാണ് അവർ വന്നത് എന്നറിഞ്ഞു. രഷിക വീണു മരിക്കുമ്പോൾ കുശാൽ അവിടെ ഉണ്ടായിരുന്നോ എന്ന് ഞങ്ങൾക്ക് അറിയില്ല.”രഷികയുടെ പിതാവ് മഹേന്ദ്ര ജയിൻ പറഞ്ഞു.

“ആ സമയത്ത് അവരോട് സംസാരിക്കാൻ കഴിഞ്ഞില്ല. നീലം റിസപ്‌ഷനിൽ ഇരിക്കുക ആയിരുന്നു.കുശാൽ കാറിൽ നിന്ന് ഇറങ്ങിയതെ ഇല്ല.”രഷികയുടെ പിതാവ് കൂട്ടിച്ചേർത്തു.

എട്ടരയോടെ നരേഷ് അഗർവാൾ ആശുപത്രിയിൽ എത്തി. അദ്ദേഹം രഷികയുടെ മാതാപിതാക്കളോടൊപ്പം അൽപ നേരം ഇരുന്നു.

ഭർതൃ ഗൃഹത്തിലെ പീഡനമാണ് രഷികയുടെ മരണകാരണം എന്ന് ചൂണ്ടിക്കാട്ടി രഷികയുടെ പിതാവ് പോലീസിന് പരാതി നൽകി.

“ഫെബ്രുവരി 19 ന് കുശാലിന്റെ സഹോദരൻ ബിഷ്‌ണു അഗർവാൾ വീട്ടിൽ വന്നു.റാഞ്ചിയിൽ ആണ് അയാൾ താമസിക്കുന്നത്.എന്തിനാണ് പോലീസ് കേസ് കൊടുത്തത് എന്ന് അയാൾ ചോദിച്ചു. റാഞ്ചിയിൽ ആയിരുന്നേൽ എല്ലാവരെയും ഇല്ലാതാക്കിയേനെ എന്ന് അയാൾ ഭീഷണിപ്പെടുത്തി.”രഷികയുടെ പിതാവ് പറഞ്ഞു.

ഇക്കാര്യം തങ്ങൾ പോലീസിനെ അറിയിച്ചു എന്ന് രഷികയുടെ പിതാവ് പറയുന്നു. എന്നാൽ പോലീസ് ഇതുവരെ നരേഷ് അഗർവാളിനെയോ നീലം അഗർവാളിനെയോ കുശാൽ അഗർവാളിനെയോ ചോദ്യം ചെയ്തിട്ടില്ല.അഗർവാൾ കുടുംബം ഒളിവിൽ ആണെന്നാണ് പോലീസ് പറയുന്നത്.

“അവർ വീട്ടിൽ തന്നെയുണ്ട്. പോലീസ് എന്താണ് ഒളിവിൽ എന്ന് പറയുന്നത് എന്നറിയില്ല.”രഷികയുടെ പിതാവ് പറഞ്ഞു.

“ജസ്റ്റിസ് ഫോർ രഷിക “ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് രഷികയുടെ കുടുംബം. ഫെബ്രുവരി 28ന് രഷികയുടെ സുഹൃത്തുക്കൾ കൂടി അണിചേർന്നതോടെ ക്യാമ്പയിൻ വൈറൽ ആണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker