
വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഇന്ത്യക്കാരനെ വെടിവെച്ച് കൊന്ന് നേപ്പാള്‍ പോലീസ്. അതിര്‍ത്തി കടന്ന് നേപ്പാളിലേക്കു പോയ മൂവര്‍ സംഘത്തില്‍പ്പെട്ട ഗോവിന്ദ (26) എന്നയാളാണ് നേപ്പാള്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്.
പപ്പു സിങ്, ഗുര്‍മീത് സിങ് എന്നിവരാണ് ഗോവിന്ദയുടെ കൂടെയുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ തിരികെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു കടന്ന് ജീവന് രക്ഷിച്ച് ഗോവിന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.
അതേസമയം, ഇവരില്‍ മൂന്നാമനെ കാണാതായെന്ന് പിലിഭിത് എസ്പി ജയ്പ്രകാശ് പറഞ്ഞു. എന്തുവിഷയത്തിലാണ് വാക്കുതര്‍ക്കം ഉണ്ടായതെന്നു വ്യക്തമായിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ കനത്ത സുരക്ഷയിലാണ്