
തെന്നിന്ത്യന്‍ താര സുന്ദരി റായ് ലക്ഷ്മിയും ശ്രീകാന്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മിറുഗാ എന്ന ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി. മനുഷ്യനും പുലിയും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചത്തലം. ചിത്രത്തിന്റെ ട്രൈലറിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റായ് ലക്ഷ്മിക്കൊപ്പം ദേവ് ഗില്‍, നൈറ, വൈഷ്ണവി, അരോഷി എന്നിവരും ചിത്രത്തില്‍ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
ജെ.പാര്‍ത്ഥിപനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന പനീര്‍സെല്‍വന്‍ തന്നെയാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അരുള്ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ആര്.സുദര്ശന് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നു