KeralaNEWS

മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ട്: സ്വപ്‌നയുടെ നിര്‍ണായക മൊഴി പുറത്ത്‌

ഡോളര്‍ക്കടത്ത് കേസില്‍ വീണ്ടും വഴിത്തിരിവ്. പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയാണ് കസ്റ്റംസ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ ബന്ധമുണ്ടെന്നാണ് മൊഴി.

മുഖ്യമന്ത്രിക്കു പുറമേ നിയമസഭാ സ്പീക്കറും മൂന്നു മന്ത്രിമാരും കോണ്‍സുലര്‍ ജനറലുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായത്തോടെ നിയമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി സ്വപ്ന നല്‍കിയ രഹസ്യ മൊഴിയിലുള്ളതായാണ് കസ്റ്റംസ് പറയുന്നത്.

കസ്റ്റംസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker