LIFEMovie

കൗതുകമുണര്‍ത്തി ടെഡി: പുതിയ ഗാനമെത്തി

ര്യയെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടെഡിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മിരുതന്‍, ടിക് ടിക് ടിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടെഡി. ചിത്രത്തില്‍ ആര്യയ്‌ക്കൊപ്പം കേന്ദ്രകഥാപാത്രമായി ഒരു ടെഡി ബെയറും എത്തുന്നു എന്നതാണ് പ്രത്യേകത. ടെഡി ബെയറും ആര്യയും തമ്മിലുള്ള സൗഹൃദമാണ് ആദ്യ ഗാനത്തില്‍ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്. മുന്‍ ചിത്രങ്ങളിലെ പോലെ സയന്‍സിന് പ്രാധാന്യം നല്‍കിയുള്ള തിരക്കഥയാണ് സംവിധായകന്‍ ടെഡിയിലും ഉപയോഗിച്ചിരിക്കുന്നത്

സയേഷയാണ് ചിത്രത്തില്‍ ആര്യയുടെ നായകയായി എത്തുന്നത്. ചിത്രത്തിന് വേണ്ടി ഡി.ഇമ്മന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. മെഡിക്കല്‍ രംഗത്തെ കള്ളത്തരങ്ങളും അതിനെ അന്വേഷിച്ചു പോകുന്ന നായകനും ടെഡി ബെയറുമാണ് കഥയിലെ പ്രധാന കഥാപാത്രങ്ങള്‍. സ്റ്റുഡിയോ ഗ്രീന്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഗണവേല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ മഗിഴ് തിരുമേനി ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടെഡിക്കുണ്ട്. സതീഷ് കരുണാകരന്‍, മസും ശങ്കര്‍, സാക്ഷി അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനുവേണ്ടി എസ് യുവ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker