
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,838 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ 1,11,73,761 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.
113 പേരാണ് ഒറ്റദിവസത്തിനിടെ മരിച്ചത്. ഇതോടെ ആകെ 1,57,548 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,819 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,08,39,894 ആയി.
നിലവില്‍ 1,76,319 പേര് ചികിത്സയിലാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് മഹാരാഷ്ട്രയിലാണ്. 86,359 പേര്. തൊട്ടുപിന്നില്‍ കേരളമാണ്. കേരളത്തില്‍ 44,734 പേരാണ് ചികിത്സയില്‍ തുടരുന്നത്.
ഇതിനോടകം 1,80,05,503 പേരാണ് കോവിഡ് വാക്സിന് കുത്തിവെപ്പെടുത്തത്. രാജ്യത്തുടനീളം 21,99,40,742 സാംമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.