LIFEMovie

സെക്കന്റ് ഷോ അനുവദിക്കുന്നില്ല: ചിത്രങ്ങളുടെ റിലീസ് മാറ്റി

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തീയേറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സെക്കന്റ് ഷോ ഇല്ലാത്തതിനാല്‍ തീയേറ്ററില്‍ ലഭിക്കേണ്ട വലിയ ഒരു ശതമാനം വരുമാനം നഷ്ടമാകുന്നുവെന്ന അവസ്ഥയിലാണ് തീയേറ്റര്‍ ഉടമകള്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഫിലിം ചേംബര്‍ കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയാതെ നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് തീയേറ്ററില്‍ ഇപ്പോള്‍ സെക്കന്റ് ഷോ അനുവദിക്കാത്തതെന്നാണ് സര്‍ക്കാരിന്റെ മറുപടി. അതേ സമയം നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തീയേറ്ററുകളിലേക്ക് വരുന്നവരുടെ എണ്ണം കുറയാനോ തീയേറ്റര്‍ വീണ്ടും അടച്ചിടാനോ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍

സെക്കന്റ് ഷോ അനുവദിക്കാത്ത പശ്ചാത്തലത്തില്‍ മാര്‍ച്ച് 4 ന് റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മുട്ടി ചിത്രം ദ് പ്രീസ്റ്റിന്റെ റിലീസിംഗ് തീയതി മാറ്റി വെച്ചിരുന്നു. ഇതിന് പിന്നാലെ ആന്റണി വര്‍ഗീസ് നായകനാകുന്ന അജഗജാന്തരം, കള, ടോള്‍ ഫ്രീ, ആര്‍ക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെയും റിലീസിംഗ് മാറ്റിവെച്ചിരിക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker