
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നു എന്നുള്ളതിന്റെ സൂചനകൾ വ്യക്തം .ടെസ്റ്റ് പോസിറ്റീവ് നിരക്ക് 5 നു താഴെയെത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിന് താഴെയാണ്. ജനുവരി ആദ്യം എഴുപതിനായിരം കടന്ന രോഗികളുടെ എണ്ണം 40,000 ത്തിനു താഴേക്ക് എത്തി. മരണസംഖ്യയിലും കുറവ് വന്നു.
രോഗബാധിതരാകുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇന്നുമുതൽ കൂടുതൽ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ കുത്തിവെപ്പ് തുടങ്ങും 21 ലക്ഷം ഡോസ് വാക്സിൻ കൂടി ഉടൻ സംസ്ഥാനത്തു എത്തും.