
ഇന്ത്യൻ – അമേരിക്കൻസ് ഈ രാജ്യത്തെ ഏറ്റെടുക്കുകയാണ്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ബൈഡൻ ഭരണത്തിലേറിയിട്ട് 50 ദിവസം പോലും ആയിട്ടില്ല. എന്നാൽ 55 ഇന്ത്യക്കാരെ തന്റെ കൂടെ ബൈഡൻ നിയമിച്ചു കഴിഞ്ഞു.
ചൊവ്വാ പര്യവേഷണപേടകത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി നാസ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്തുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ്. “ഇന്ത്യൻ – അമേരിക്കൻസ് ഈ രാജ്യത്തെ ഏറ്റെടുക്കുകയാണ്, താങ്കൾ (സ്വാതി റെഡ്ഢി ), എന്റെ വൈസ് പ്രസിഡന്റ് (കമല ഹാരിസ് ), എന്റെ പ്രസംഗം എഴുതുന്ന ആൾ (വിനയ് റെഡ്ഢി )”ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ബൈഡൻ പറഞ്ഞു.
സ്വാതി റെഡ്ഢി നാസയുടെ ചൊവ്വാ ദൗത്യത്തെ നിയന്ത്രിക്കുന്നതിൽ പ്രധാനിയാണ്. അമേരിക്കയുടെ 46 ആമത് പ്രസിഡന്റ് ആയ ജോ ബൈഡൻ ജനുവരി 20ന് ആണ് ചുമതലയേറ്റത്.