CrimeNEWS

ജാർക്കിഹോളിയെ കുരുക്കിയത് പെൺകെണിയോ? വീഡിയോ അപ്‌ലോഡ് ചെയ്തത് റഷ്യയിൽ നിന്ന്

ആരാണ് യുവതി എന്ന് വ്യക്തമാകാതെ കേസ് നിലനിൽക്കില്ല എന്നാണ് പോലീസിന്റെ അഭിപ്രായം

കർണാടക മുൻമന്ത്രി രമേശ് ജാർക്കിഹോളിയുടെ ലൈംഗിക പീഡന വീഡിയോ അപ്‌ലോഡ് ചെയ്തത് റഷ്യൻ ഐ പി വിലാസത്തിൽ നിന്ന്. വീഡിയോയിലെ യുവതിയ്ക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

അതേസമയം സാമൂഹികപ്രവർത്തകൻ ദിനേശ് കല്ലഹള്ളി നൽകിയ പരാതിയിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. യുവതിയുടെയോ വീഡിയോ കൈമാറിയ ബന്ധുവിന്റെയോ വിവരം ദിനേശ് കൈമാറിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ ദിനേശിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.

ആരാണ് യുവതി എന്ന് വ്യക്തമാകാതെ കേസ് നിലനിൽക്കില്ല എന്നാണ് പോലീസിന്റെ അഭിപ്രായം. പരാതിക്കാരൻ ദിനേശിന് ജീവന് ഭീഷണിയുള്ളതായി സൂചനയുണ്ട്. സംരക്ഷണത്തിന് ദിനേശ് പൊലീസിനെ സമീപിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker