Big Breaking
രാഹുൽ കലാപത്തിന് ശ്രമിക്കുന്നു, പരാതിയുമായി ബി ജെ പി

തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ബിജെപി നേതൃത്വം പരാതി നൽകിയത്.
രാഹുൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും കലാപമുണ്ടാക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നുവെന്നാരോപിച്ചാണ് പരാതി. രാഹുലിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.