
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓരോ ദിനവും പുറത്ത് വരുന്ന വാര്‍ത്തകള്‍ ഏറെ ശ്രദ്ധേയമാണ്. പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് അണികളും പാര്‍ട്ടി പ്രവര്‍ത്തകരും. ആ സാഹചര്യത്തിലാണ് ഇ.പിജയരാജന് അടക്കം 5 മന്ത്രിമാര്‍ ഈ തവണ മത്സരിക്കേണ്ട എന്ന തീരുമാനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്ത് വന്നിരിക്കുന്നത്. ഇ.പി ജയരാജനും തോമസ് ഐസക്കും ജി.സുധാകരനും ഈ തവണ മത്സരിക്കേണ്ടെന്നാണ് തീരുമാനം. ജയരാജന് മത്സരിച്ചിരുന്ന മട്ടന്നൂരില്‍ ഈ തവണ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ മത്സരിക്കാനാണ് സാധ്യത. മട്ടന്നൂര്‍ കിട്ടിയില്ലെങ്കില്‍ മത്സരരംഗത്തേക്ക് ഉണ്ടാവില്ലെന്ന് ജയരാജന് നേരത്തെ അറിയിച്ചിരുന്നു. മത്സരരംഗത്ത് നിന്നും വിട്ടു നില്ക്കുന്ന ജയരാജനെ സംഘടന ചുമതലയിലേക്ക് പരിഗണിക്കാനാണ് സാധ്യത