KeralaNEWS

നടന്‍ ധര്‍മ്മജനെ മത്സരിപ്പിക്കെരുതെന്ന് പരാതി

ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജനെ മത്സരിപ്പിക്കെരുതെന്ന് ആവശ്യപ്പെട്ട് പരാതി.
പങ്കെടുത്ത ബാലുശ്ശേരി യുഡിഎഫ് യോഗമാണ് താരത്തെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയത്.

ധര്‍മ്മജന്‍ മത്സരിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് എതിരാളികള്‍ ചര്‍ച്ചയാക്കും.അതിനാല്‍ ഇതിന് മറുപടി പറയേണ്ട വരുമെന്നും ഇത് യുഡിഎഫിന് ആക്ഷേപമാകുമെന്നും
മണ്ഡലം കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. ബാലുശ്ശേരി കോ ഓപ്പറേറ്റീവ് കോളേജില്‍ കെപിസിസി അംഗങ്ങളടക്കം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഐകകണ്ഠ്യേന ധര്‍മജനെ മണ്ഡലത്തില്‍ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടു. മാത്രമല്ല ബാലുശ്ശേരി പോലുള്ള ഒരു മണ്ഡലം പിടിച്ചെടുക്കണമെങ്കിലും രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ വേണമെന്നും പരാതിയില്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker