KeralaNEWS

ഇഡി മാനസികമായി പീഡിപ്പിക്കുന്നു, കിഫ്ബി ഉദ്യോഗസ്ഥ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി

അന്വേഷണത്തിൽ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട് കിഫ്‌ബി ഇ ഡിക്ക് കത്തയച്ചിട്ടുണ്ട്

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കിഫ്ബി ഉദ്യോഗസ്ഥയുടെ പരാതി. ഇഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് പരാതി.കിഫ്‌ബി ഉദ്യോഗസ്ഥ ചീഫ് സെക്രട്ടറിക്കാണ് പരാതി നൽകിയത്.മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തി എന്നും പരാതിയിൽ പറയുന്നു.

കിഫ്ബിയുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതി.അന്വേഷണത്തിൽ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട് കിഫ്‌ബി ഇ ഡിക്ക് കത്തയച്ചിട്ടുണ്ട്.

കിഫ്‌ബിയെ തകർത്ത് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ഇ ഡി നീക്കങ്ങൾ നടത്തുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചിരുന്നു. ഇതിനെ നേരിടുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇ ഡി ഇടപെടലിനെതിരെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker