LIFEMovie

ആദ്യ സിനിമയില്‍ പൂജ്യം പ്രതിഫലം പറ്റിയ നടി: ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരം

ലയാള സിനിമയില്‍ കുറഞ്ഞ കാലം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് അനു സിത്താര. അഭിനയിക്കുന്ന സിനിമകളിലെല്ലാം മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചിട്ടുള്ളത്. മോശം അഭിപ്രായം നേടിയ ചിത്രങ്ങളില്‍ പോലും അനു സിത്താരയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. തന്റെ ആരാധകരോട് സമൂഹമാധ്യങ്ങളിലൂടെ സംവദിക്കാറുള്ള താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം സമൂഹമാധ്യമത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

ഫെയ്‌സ്ബുക്കില്‍ Ask Me a question എന്ന് കുറിച്ച സ്റ്റാറ്റസിന് മറുപടിയായിട്ടാണ് ആരാധകര്‍ വ്യത്യസ്തങ്ങളായ ചോദ്യങ്ങളുമായി രംഗത്തെത്തിയത്. ആദ്യ ചിത്രത്തിലെ പ്രതിഫലം മുതല്‍ വീട്ടില്‍ വിളിക്കുന്ന പേര് വരെ ചോദ്യമായി വന്നിരുന്നു. ആരാധകര്‍ക്കുള്ള മറുപടിയായിട്ടാണ് താരം തന്റെ ആദ്യ ചിത്രത്തിലെ പ്രതിഫലത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ആദ്യ ചിത്രത്തില്‍ തനിക്ക് ലഭിച്ച പ്രതിഫലം Zero എന്നായിരുന്നു താരത്തിന്റെ മറുപടി. 2013 ല്‍ സൂരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലാണ് അനു സിത്താര ആദ്യമായി അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ, രാമന്റെ ഏദന്‍ തോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ ചിത്രങ്ങിലും താരം ശ്രദ്ദേയമായ വേഷത്തിലെത്തിയിരുന്നു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker