KeralaNEWS

മെട്രോമാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത് വികസനത്തിന് വേണ്ടി: കെ.സുരേന്ദ്രൻ

തിരുവല്ല: മെട്രോമാൻ ഇ.ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത് കേരളത്തിൻ്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരൻ്റെ നേട്ടമാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിൻ്റെ മുഖച്ഛായ മാറ്റാൻ സാധിക്കും.

ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കിൽ കൂട്ടപാലായനമായിരിക്കും ഫലം. തൊടുപുഴയിൽ അദ്ധ്യാപകൻ്റെ കൈവെട്ടിയപ്പോൾ പ്രതികരിക്കാതിരുന്ന ഇടതു-വലത് മുന്നണികൾ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ല. ശബരിമല വിഷയത്തിൽ ഹിന്ദുക്കളെ പറ്റിച്ച പോലെ ക്രൈസ്തവരെയും വഞ്ചിക്കുകയാണ് കോൺഗ്രസും സിപിഎമ്മും.

ജനസംഖ്യാനുപാതികമായി വരുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഇനിയും സീറ്റുകൾ വർദ്ധിക്കുകയും മദ്ധ്യതിരുവിതാംകൂറിൽ കുറയുകയും ചെയ്യും. ഇത് ഹിന്ദു – ക്രിസ്ത്യൻ വിഭാഗക്കാർക്ക് അപകടമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മലബാർ സംസ്ഥാനത്തിന് വേണ്ടിയുള്ള മുസ്ലിം തീവ്രവാദികളുടെ ചരട് വലിക്ക് യുഡിഎഫും എൽഡിഎഫും മൗനാനുവാദം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker