KeralaNEWS

താത്ക്കാലിക നിയമനം സര്‍ക്കാരിന് തിരിച്ചടി:മുല്ലപ്പള്ളി

സ്വയംഭരണ സ്ഥാപനങ്ങളിലെ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പിന്‍വാതില്‍ നിയമനങ്ങളിലൂടെ പതിനായിരക്കണക്കിന് സിപിഎം അനുഭാവികളെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. പിഎസ്എസി ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയത്. ഹൈക്കോടതി കേസ് പരിഗണിക്കാന്‍ ഇരിക്കേയാണ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുന്‍പായി നിയമസഭയില്‍ 20 തസ്തിക സൃഷ്ടിച്ചതും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 51 ദിവസവേതനക്കാര്‍ക്ക് കരാര്‍ നിയമനം നല്‍കിയതും. ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയത്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് ഹൈക്കോടതി വിധി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker