KeralaNEWS

ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

വിജയ യാത്രയ്ക്കിടെ തിരുവല്ലയിലാണ് കെ സുരേന്ദ്രൻ പ്രഖ്യാപനം നടത്തിയത്

മെട്രോമാൻ ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആണ് ഈ പ്രഖ്യാപനം നടത്തിയത്.

കേരളത്തിലെ വികസന മുരടിപ്പിന് അറുതിവരുത്താൻ അഴിമതിയില്ലാത്ത വികസനമാതൃക സംസ്ഥാനത്തിന് വേണം. അത് കൊണ്ടാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കൊണ്ടുവരുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

വിജയ യാത്രയ്ക്കിടെ തിരുവല്ലയിലാണ് കെ സുരേന്ദ്രൻ പ്രഖ്യാപനം നടത്തിയത്. കൊച്ചി മെട്രോയും പാലാരിവട്ടം പാലവും എല്ലാം ശ്രീധരന്റെ നേട്ടമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സാധിക്കും എന്നും സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker