Social MediaTRENDING
ടീം പെണ്ണിടത്തിൽ നിന്ന് മറ്റൊരു ഷോർട്ട് ഫിലിം കൂടി,’സീക്രട്ട് 7′ മാർച്ച് 7 ന്
ഇവരുടെ ആദ്യ സംരംഭം ആയിരുന്നു 'അപരിചിതർ' എന്ന ചെറുചിത്രം

ക്വീൻസ് ലൗഞ്ച് എന്ന ടീം പെണ്ണിടം സൗഹൃദക്കൂട്ടായ്മയിൽ നിന്നാണ് യൂട്യൂബ് ചാനലായ QL പെണ്ണിടം പിറക്കുന്നത്.ഇവരുടെ ആദ്യ സംരംഭം ആയിരുന്നു ‘അപരിചിതർ’ എന്ന ചെറുചിത്രം.
മാർച്ച് ഏഴാം തീയതി മറ്റൊരു ഷോർട്ട് ഫിലിമുമായി ടീം പെണ്ണിടം വീണ്ടുമെത്തുകയാണ്.
ലോകത്തിലെ പല കോണുകളിലിരുന്ന്, ലോക്ക്ഡൗൺകാലത്തിന്റെ വിരസതയകറ്റാൻ നടത്തിയ ക്രിസ്തുമസ് മത്സരങ്ങളുടെ
ഭാഗമായി പെൺകൂട്ടിൽനിന്നും ഉരുത്തിരിഞ്ഞ ഒരു ചെറുചിത്രമാണ് ‘സീക്രട്ട് 7’. ടീം പുണ്യാളത്തീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് “സീക്രട്ട് – 7” അവതരിപ്പിക്കുന്നത്.
.