
എൻ സി പി കോഴിക്കോട് ജില്ലാ യോഗത്തിൽ കയ്യാങ്കളിയുടെ വക്കിലെത്തിയ തർക്കം .എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് കയ്യാങ്കളിയിൽ എത്തിയത് .ശശീന്ദ്രനെതിരെ ഒരു വിഭാഗം രംഗത്ത് വന്നു .ശശീന്ദ്രനെ മത്സരിപ്പിക്കരുത് എന്നാണ് ഈ വിഭാഗത്തിന്റെ ആവശ്യം .തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത് .
വടകര ,മേപ്പയ്യൂർ ,കൊയിലാണ്ടി ബ്ലോക്കുകളിലെ നേതാക്കളാണ് ശശീന്ദ്രനെതിരെ രംഗത്ത് വന്നത് .എട്ടുതവണ മത്സരിച്ച ശശീന്ദ്രൻ മാറിനിൽക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം .നേരത്തെ ഇവർ ജില്ലാ നിർവാഹക സമിതി യോഗത്തിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു .
പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരനും ശശീന്ദ്രനും നോക്കിനിൽക്കെയായിരുന്നു ഏറ്റുമുട്ടൽ .കോഴിക്കോട് ജില്ലയിൽ നിന്ന് മൂന്നു തവണ എംഎൽഎയും ഒരു തവണ മന്ത്രിയും ആയ ആളാണ് ശശീന്ദ്രൻ .അതുകൊണ്ട് തന്നെ സ്വയം മാറി പുതുമുഖങ്ങൾക്ക് അവസരം നൽകണം എന്നാണ് ശശീന്ദ്രവിരുദ്ധ പക്ഷത്തിന്റെ ആവശ്യം .