LIFEMovie

അമ്മയാകാനൊരുങ്ങി ശ്രേയ ഘോഷാല്‍

ശബ്ദസൗന്ദര്യം കൊണ്ട് ലോകമെമ്പാടുമുളള സംഗീത ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ഭാഷയുടെ അതിരുകളില്ലാതെ എല്ലാ പാട്ടുകളും അനായാസം പാടാന്‍ കഴിവുണ്ടെന്ന് തെളിയിച്ച താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കടന്നുവരാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ശ്രേയ.

നിറവയറോടെ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ജീവിതത്തിലെ പുതിയ ഒരു അധ്യായത്തിനായി ഞങ്ങള്‍ ഒരുങ്ങുകയാണെന്നും ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാവരുടേയും സ്‌നേഹവും അനുഗ്രഹവും വേണമെന്നും ശ്രേയ കുറിച്ചു. ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിത പങ്കാളി. 2015 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.

അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ്ബി എന്ന ചിത്രത്തിലെ വിട പറയുകയാണോ എന്ന ഗാനം പാടിയാണ് ശ്രേയ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് മലയാളത്തില്‍ നിരവധി ഗാനങ്ങള്‍ താരം ആലപിച്ചു. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കും എന്നും കൗതുകമാണ്. മലയാളം ഗാനങ്ങളെ ഇംഗ്ലീഷില്‍ എഴുതി വരികളുടെ അര്‍ത്ഥം ഉള്‍ക്കൊണ്ട് പാടാന്‍ താരത്തിന് കഴിയുന്നു എന്നത് താരത്തിന്റെ വലിയൊരു പ്ലസ് പോയിന്റാണ്.

ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker