LIFEMovie

ഗീതയും ഖുറാനും ബൈബിളും ഒന്നുതന്നെ: മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് ‘രണ്ട്’ലെ പാട്ടെത്തി

വിഷ്ണു ഉണ്ണികൃഷ്ണനെ കേന്ദ്രകഥാപാത്രമാക്കി സുജിത്ത് ലാല്‍ സംവിധാനം ചെയ്യുന്ന രണ്ട് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. മനോഹരമായ ദൃശ്യങ്ങള്‍ കൊണ്ടും മികവാര്‍ന്ന ആശയം കൊണ്ടും ആദ്യഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഒരു നാടും ആ നാട്ടിലെ വിവിധ ജാതി മതസ്ഥരുടെ ജീവിതവും ആഘോഷവും ചിത്രീകരിച്ചിരിക്കുന്ന ഗാനത്തില്‍ മലയാളത്തിലെ പ്രഗത്ഭരായ താരങ്ങളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബിജിബാലാണ്. കെ.കെ. നിഷാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹെവന്‍ലി മൂവിസിന് വേണ്ടി പ്രജീവ് സത്യവര്‍ധന്‍ ആണ് രണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്്ണന്റെ നായികയായി അന്ന രേഷ്മ രാജനാണ് അഭിനയിച്ചിരിക്കുന്നത്. ഇര്‍ഷാദ്, ടിനി ടോം, സുധി കോപ്പ, മുസ്തഫ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബിനുലാല്‍ ഉണ്ണിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. അനിഷ് ലാല്‍ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അരുണ്‍ വെഞ്ഞാറമൂട് കലാസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കോസ്റ്റിയൂം കൈകാര്യം ചെയ്തിരിക്കുന്നത് അരുണ്‍ മനോഹറാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker