
ആറാം ക്ലാസിൽ പഠിക്കുന്ന മകളെ ബലാത്സംഗം ചെയ്ത പിതാവ് പിടിയിൽ. മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം. ഒരു കൊല്ലമായി പിതാവ് തന്നെ ബലാത്സംഗം ചെയ്യുകയാണെന്ന് പെൺകുട്ടി പോലീസിൽ അറിയിച്ചു.
അമ്മ ജോലിക്കായി പുറത്തേക്ക് പോകുമ്പോഴാണ് അച്ഛൻ തന്നെ പീഡിപ്പിക്കാറുള്ളതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. താഴെയുള്ള സഹോദരങ്ങൾ വീട്ടിൽ ഉണ്ടാകുമ്പോഴാണ് തന്നെ ബലാത്സംഗം ചെയ്യാറുള്ളതെന്നും കുട്ടി പറഞ്ഞു.
കുട്ടിയെ പിന്നീട് മുത്തച്ഛൻറെ വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഫെബ്രുവരി 28ന് മദ്യപിച്ചെത്തിയ പിതാവ് വീണ്ടും കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സഹികെട്ട് കുട്ടി ഒടുവിൽ അമ്മയോട് കാര്യങ്ങൾ പറഞ്ഞു. അമ്മ അച്ഛനോട് കാര്യങ്ങൾ അന്വേഷിച്ചു. ഇതോടെ കുപിതനായ മധ്യവയസ്കൻ ഭാര്യയേയും കുട്ടിയേയും മർദ്ദിച്ചു. ഇതേ തുടർന്നാണ് ഇരുവരും പൊലീസിനെ സമീപിച്ചത്.
അച്ഛൻ അറസ്റ്റിലാകുമെന്ന ഭീതിയിലാണ് താൻ നേരത്തെ കാര്യം പുറത്തു പറയാതിരുന്നത് എന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ മെഡിക്കൽ പരിശോധനയിൽ ബലാത്സംഗം തെളിഞ്ഞിട്ടുണ്ട്.