IndiaNEWS

കടുത്ത നടുവേദന, ബൈക്കിനു പകരം ഓഫീസിലേക്ക് കുതിരപ്പുറത്ത് വന്നോട്ടെ എന്ന് കളക്ടർക്ക് സർക്കാർ ഉദ്യോഗസ്ഥന്റെ കത്ത്

അപേക്ഷ കയ്യിൽ കിട്ടിയ ജില്ലാ കളക്ടറുടെ ഓഫീസ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടി

ഓഫീസിലേക്കുള്ള യാത്ര സുഖപ്രദം ആക്കാൻ കുതിരപ്പുറത്ത് വന്നോട്ടെ എന്ന് നിങ്ങളിലാരെങ്കിലും ഓഫീസറോട് അനുമതി ചോദിച്ചിട്ടുണ്ടോ? എന്നാൽ ഈ വിചിത്രമായ ആവശ്യം ഉന്നയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ.

നാൻഡഡ് ജില്ലാ കളക്ടറുടെ ഓഫീസിലെ അസിസ്റ്റന്റ് ഓഡിറ്റർ സതീഷ് ദേശ്മുഖ് ആണ് ഈ ആവശ്യം മുന്നോട്ട് വെച്ചിട്ടുള്ളത്. ജില്ലാ കളക്ടർക്ക് ഇതുസംബന്ധിച്ച് അപേക്ഷയും നൽകി ഉദ്യോഗസ്ഥൻ. ബൈക്കോടിക്കാൻ നടുവേദന അനുവദിക്കുന്നില്ലെന്നും കുതിരപ്പുറത്ത് വന്നോട്ടെ എന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

” എനിക്ക് നട്ടെല്ലിന് കാര്യമായ പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ട് ടൂവീലർ ഓടിക്കാൻ ബുദ്ധിമുട്ടാണ്.ഓഫീസിലേക്ക് വരാൻ ഒരു കുതിരയെ വാങ്ങാൻ തീരുമാനിച്ചു. കുതിരയെ കളക്ടറേറ്റ് പരിസരത്ത് കെട്ടാൻ സ്ഥലം അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു. ” ഇതാണ് സതീഷിന്റെ അപേക്ഷ.

അപേക്ഷ കയ്യിൽ കിട്ടിയ ജില്ലാ കളക്ടറുടെ ഓഫീസ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടി. എന്നാൽ സതീഷിന്റെ ആവശ്യം അംഗീകരിക്കേണ്ടതില്ല എന്ന നിലയിലാണ് ഡോക്ടർ ശങ്കർ റാവു ചവാൻ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡീന്റെ റിപ്പോർട്ട്. കുതിരപ്പുറത്ത് വന്നാൽ പുറംവേദന കൂടുകയാണ് ചെയ്യുക എന്നതാണ് റിപ്പോർട്ട്.

ഇതിനു പിന്നാലെ തന്നെ അപേക്ഷ സതീഷ് പിൻവലിച്ചു. മാപ്പപേക്ഷ സമർപ്പിക്കുകയും ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker