KeralaNEWS

ഇ. ഡി ക്ക്‌ കിഫ്ബിയുടെ മറുപടി, നടപടി രാഷ്ട്രീയപ്രേരിതം, ഉദ്യോഗസ്ഥർ ഹാജരാവാൻ ഇടയില്ല

മസാല ബോണ്ടുമായി ബന്ധപ്പെട്ട് കേസെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കിഫ്ബിയുടെ മറുപടി. ഇ. ഡി യുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും നടപടിയിൽ നിന്ന് പിന്മാറണമെന്നും കിഫ്‌ബി അയച്ച മറുപടിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ വിളിപ്പിച്ച കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത് സിംഗ് വ്യാഴാഴ്ച ഇ. ഡി ക്ക് മുന്നിൽ ൽ ഹാജരാവാൻ ഇടയില്ല

നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെന്റ് നടപടി മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇ. ഡി മറുപടി നൽകിയിരിക്കുന്നത്. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ധനമന്ത്രി ഡോക്ടർ തോമസ് ഐസക്കും ചൂണ്ടിക്കാട്ടിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker