IndiaNEWS

നരേന്ദ്രമോഡിക്ക് കീഴിൽ ഇന്ത്യ സ്വതന്ത്ര രാജ്യത്തിൽ നിന്ന് അർദ്ധ സ്വതന്ത്ര രാജ്യത്തിലേക്ക് മാറി, ഫ്രീഡം ഹൗസ് റിപ്പോർട്ട് ഇങ്ങനെ

മുസ്‌ലിംകൾക്കെതിരായ ആൾക്കൂട്ട ആക്രമണം, മാധ്യമപ്രവർത്തകർക്കെതിരെ ഉള്ള പ്രതിരോധം, നീതിന്യായ സംവിധാനത്തിലെ പാളിച്ചകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്

നരേന്ദ്രമോഡിക്ക് കീഴിൽ ഇന്ത്യ സ്വതന്ത്ര രാജ്യത്തിൽ നിന്ന് അർദ്ധ സ്വതന്ത്ര രാജ്യത്തിലേക്ക് മാറിയെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം ഹൗസ് എന്ന സംഘടനയുടെ റിപ്പോർട്ട്. അമേരിക്കയിൽ നിന്ന് ഫണ്ട് ലഭിക്കുന്ന സ്വതന്ത്ര സംഘടനയാണ് ഫ്രീഡം ഹൗസ്.

മുസ്‌ലിംകൾക്കെതിരായ ആൾക്കൂട്ട ആക്രമണം, മാധ്യമപ്രവർത്തകർക്കെതിരെ ഉള്ള പ്രതിരോധം, നീതിന്യായ സംവിധാനത്തിലെ പാളിച്ചകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.

” ചൈനയെ പോലുള്ള ഏകാധിപത്യ പ്രവണതകൾ ആണ് ഇന്ത്യയും കാണിക്കുന്നത്. മോഡിയും അദ്ദേഹത്തിന്റെ പാർട്ടിയും ഇന്ത്യയെ ഏകാധിപത്യത്തിലേക്കാണ് നയിക്കുന്നത്. “ഫ്രീഡം ഹൗസിന്റെ വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

” ജനാധിപത്യത്തിന്റെ ലോകനേതാവ് എന്ന സ്ഥാനം നരേന്ദ്രമോഡിയ്ക്ക് കീഴിൽ ഇന്ത്യയ്ക്ക് നഷ്ടമാകുകയാണ്. എല്ലാവർക്കും തുല്യ അവകാശം എന്നത് തീവ്ര ഹൈന്ദവ ദേശീയ വികാരങ്ങളിലേക്ക് വഴിമാറുകയാണ്. “റിപ്പോർട്ട് പറയുന്നു.

കോവിഡ് 19 കാലത്ത് പൊടുന്നനെ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതും അന്യസംസ്ഥാന തൊഴിലാളികൾ വഴിയാധാരമായതും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇവർക്ക് വീടുകളിൽ എത്താൻ ആയിരക്കണക്കിന് കിലോമീറ്ററുകൾ നടക്കേണ്ടി വന്നു.

ലോക ജനസംഖ്യയുടെ ഇരുപത് ശതമാനത്തിൽ താഴെ മാത്രമാണ് പൂർണസ്വാതന്ത്ര്യം ഉള്ള രാജ്യത്ത് ജീവിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. 1995നു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

ഹോങ്കോങ്ങിലെ ചൈനീസ് ഇടപെടലിനെയും റിപ്പോർട്ട് അപലപിക്കുന്നുണ്ട്. എത്യോപ്യയിലെ സൈനിക ഇടപെടലിനെ കുറിച്ചും വിമർശനമുണ്ട്. ഡൊണാൾഡ് ട്രംപ് കാലഘട്ടത്തിനുശേഷം അമേരിക്ക ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമായി എന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ അമേരിക്കൻ ജനാധിപത്യത്തിലെ വീഴ്ചകൾ റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker