IndiaNEWS

മഹാരാഷ്ട്രയിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പോലീസ് നൃത്തം ചെയ്യിച്ചു,അന്വേഷിക്കാൻ നാലംഗ സമിതി

മഹാരാഷ്ട്രയിലെ ഒരു ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ പൊലീസ് പെൺകുട്ടികളെ വിവസ്ത്രരാക്കി നൃത്തം ചെയ്യിപ്പിച്ചതാ യാണ് പരാതി. ജൽഗാവിലെ ഹോസ്റ്റലിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ഉത്തരവിട്ടു.
നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോൾ ആയിരുന്നു മന്ത്രിയുടെ മറുപടി.

പുറത്തു നിന്നുള്ളവരും ചില പോലീസ് ഉദ്യോഗസ്ഥരും കേസ് അന്വേഷിക്കാൻ എന്ന വ്യാജേന ഹോസ്റ്റലിൽ എത്തി പെൺകുട്ടികളെ ബലമായി വിവസ്ത്രരാക്കി എന്നാണ് പരാതി. സംഭവത്തിന്റേതെന്ന പേരിൽ വീഡിയോയും പ്രചരിക്കുന്നുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി അനിൽ ദേശ് മുഖ് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണെന്നും, തക്കതായ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫട്നാവിസ് ആവശ്യപ്പെട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker