IndiaNEWS

പെട്രോൾ പമ്പുകളിൽ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള ഹോർഡിങ്ങുകൾ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികളിൽ നിന്നും പ്രധാനമന്ത്രിയുടെ ഫോട്ടോ മാറ്റാനും തെരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്

പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള ഹോർഡിങ്ങുകൾ പെട്രോൾ പമ്പുകളിൽ നിന്ന് മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. 72 മണിക്കൂറിനകം ഇത് നടപ്പാക്കണം. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ച് വിവരിക്കുന്ന ഹോർഡിങ്ങുകൾ ആണ് ഇവ. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

പശ്ചിമബംഗാൾ, അസം, കേരള,തമിഴ്നാട്, പുതുച്ചേരി എന്നിവടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ കഴിഞ്ഞ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. കോവിഡ് സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ പടം ഉപയോഗിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പെട്രോൾ പമ്പുകളിലെ ഹോർഡിങ്ങുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയത്.

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികളിൽ നിന്നും പ്രധാനമന്ത്രിയുടെ ഫോട്ടോ മാറ്റാനും തെരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker