
പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് ജയലളിതയുടെ തോഴി വി കെ ശശികല. വാർത്താ കുറിപ്പിലൂടെയാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്.
എഐഎഡിഎംകെ പ്രവർത്തകരോട് യോജിച്ച് നിൽക്കണമെന്ന് ശശികല ആഹ്വാനം ചെയ്തു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയെ പരാജയപ്പെടുത്തണം എന്നും അവർ ആവശ്യപ്പെട്ടു.
ശശികല ഉറപ്പായും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം അനന്തരവൻ ടിടിവി ദിനകരൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശശികല വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. അഴിമതിക്കേസിൽ ജയിലിലായിരുന്ന ശശികല ജനുവരിയിലാണ് ജയിൽ മോചിതയായത്.