KeralaNEWS

കിഫ്ബി: വെല്ലുവിളിച്ച് തടിയൂരാമെന്ന് തോമസ് ഐസക്ക് കരുതേണ്ട മന്ത്രി വി. മുരളീധരൻ

ഹരിപ്പാട് : വിദേശത്ത് നിന്ന് പണം കൈപ്പറ്റിയതിൽ കിഫ്ബിക്കെതിരെ കേസ്സെടുത്തത് നിയമപരമായ നടപടിയെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെൻ്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ.രാജ്യത്ത് തന്നെ കുറഞ്ഞ പലിശക്ക് വായ്പ കിട്ടുമെന്നിരിക്കെയാണ് ചട്ടങ്ങൾ ലംഘിച്ച് വിദേശത്ത് നിന്ന് പണം കൈപ്പറ്റിയത്. ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ചാൽ നിയമാനുസൃത നടപടി ഉണ്ടാകും.

ചട്ടലംഘനം നടത്തിയത് പിടിക്കപ്പെട്ടപ്പോൾ കേന്ദ്ര ധനമന്ത്രിയെ വെല്ലുവിളിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. നിയമാനുസൃത നടപടി നേരിടുമ്പോൾ വികസനം മുടക്കുന്നുവെന്ന പരാതികൾ ഉയർത്തിയിട്ട് കാര്യമില്ല. സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഡയലോഗുകൾ ഇറക്കി ജനങ്ങളെ കബളിപ്പിക്കാമെന്ന് തോമസ് ഐസക് കരുതരുത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് ഹരിപ്പാട് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker