
ഇന്ത്യയുടെ തദ്ദേശിയ കോവിഡ് വാക്സിൻ കോവാക്സിന്റെ മൂന്നാഘട്ട പരീക്ഷണഫലങ്ങൾ ഭാരത് ബയോടെക് പുറത്ത് വിട്ടു. വാക്സിൻ 81% ഫലപ്രദം എന്നാണ് കണ്ടെത്തൽ.
“ഇന്നൊരു സുപ്രധാന ദിനമാണ്.27,000 പേരിൽ നടത്തിയ ഒന്നും രണ്ടും മൂന്നും ഘട്ട പരീക്ഷണ ഫലങ്ങൾ ആണ് പുറത്ത് വിട്ടത്. കോവിഡിനെ ഫലപ്രദമായി ചെറുക്കാൻ കോവാക്സിനാവും. കോവിഡിന്റെ വകഭേദങ്ങളെ പ്രതിരോധിക്കാനും കോവാക്സിന് ശേഷിയുണ്ട്.”ഭാരത് ബയോടെക് സി എം ഡി ഡോ. കൃഷ്ണ എല്ല വ്യക്തമാക്കി.
“കൊവാക്സിൻ രണ്ടാം ഡോസ് എടുത്ത് കഴിഞ്ഞാൽ 81% ഫലപ്രദമാണ്. “അദ്ദേഹം കൂട്ടിച്ചേർത്തു.
കോവാക്സിൻ വാങ്ങാൻ ചില യൂറോപ്യൻ രാജ്യങ്ങൾ തയ്യാറാകുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഫ്രഞ്ച് അംബാസഡർ ഹൈദരാബാദിലെ ഭാരത് ബയോടെക് ഓഫീസ് സന്ദർശിച്ചിരുന്നു.