LIFEMovie

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴിൽ തുടങ്ങി..!

മലയാള സിനിമയിൽ ഏറെ വിവാദം സൃഷ്ടിച്ച ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴിൽ പുനരാവിഷ്‌ക്കരിക്കപ്പെടുന്നു. ജയം കൊണ്ടാൻ, കണ്ടേൻ കാതലൈ, സേട്ടൈ, ബിസ്‌കോത്, ഇവൻ തന്തിരൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ മണിരത്‌നം ശിഷ്യൻ ആർ. കണ്ണനാണ് ഐശ്വര്യാ രാജേഷിനെ നായികയാക്കി ഇനിയും പേരിട്ടിട്ടില്ലാത്ത ‘തമിഴ് കിച്ചൻ’ അണിയിച്ചൊരുക്കുന്നത്.

ചിത്രത്തിൻ്റെ പൂജാ ചടങ്ങ് ഇന്ന് ചെന്നൈയിൽ നടന്നു. കണ്ണൻ സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമയാണിത്. ഇതര കഥാപാത്രങ്ങളുടെ താര നിർണയം കഴിഞ്ഞയുടൻ ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ വെളിപ്പെടുത്തി.

സംവിധായകൻ കണ്ണൻ തന്നെയാണ് മസാല പിക്സിന്റെ ബാനറിൽ എം കെ ആർ പി പ്രൊഡക്‌ഷൻസുമായി സഹകരിച്ചു കൊണ്ട് ‘തമിഴ് കിച്ചൻ’ നിർമ്മിക്കുന്നത്.
ബാലസുബ്രമണ്യമാണ്‌ ഛായാഗ്രാഹകൻ, സി .കെ .അജയ്‌കുമാർ, പി ആർ ഓ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker