
വയനാട്ടിൽ കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. രാഹുൽ ഗാന്ധിയുടെ ലോക്സഭ മണ്ഡലത്തിൽ നിന്ന് നേതാക്കളാണ് കൊഴിഞ്ഞുപോകുന്നത്.
കെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥൻ ഇന്ന് രാജി പ്രഖ്യാപിച്ചു. ബത്തേരിയിൽ നിന്ന് ഇദ്ദേഹം എൽഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നാണ് സൂചന.
മുൻമന്ത്രി കെ കെ രാമചന്ദ്രന്റെ സഹോദരൻ കെ കെ വിശ്വനാഥൻ കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നു രാജിവച്ചിരുന്നു. കെപിസിസി നിർവാഹകസമിതി അംഗം ആണ് അദ്ദേഹം. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി പി കെ അനിൽകുമാർ രാജിവെച്ചു ചേർന്നത് എൽ ജെ ഡി യിൽ ആണ്. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയും രാജിവച്ചവരിൽ ഉൾപ്പെടുന്നു. സുജയ വേണുഗോപാൽ പോയത് സിപിഎമ്മിലേക്കാണ്.