Social MediaTRENDING

“മോഡിയുടെ താടി വളർന്നു, ജിഡിപി തളർന്നു “

മോഡിയുടെ വിവിധ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചാണ് ശശിതരൂരിന്റെ വിമർശനം

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ട്രോളി ശശി തരൂർ എംപി. രാജ്യത്തെ ജിഡിപിയിൽ ഉണ്ടായ തകർച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ താടിയുമായി താരതമ്യം ചെയ്താണ് ശശിതരൂർ ട്രോൾ ചെയ്തത്. മോഡിയുടെ താടി കൂടിയതിന് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്നു തരൂർ കുറിച്ചു. മോഡിയുടെ വിവിധ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചാണ് ശശിതരൂരിന്റെ വിമർശനം.

2017 -18 സാമ്പത്തികവർഷത്തിൽ താടി കുറവായിരുന്നു. അപ്പോൾ 8.1 ശതമാനമായിരുന്നു സാമ്പത്തിക വളർച്ച. അടുത്തവർഷം താടി അല്പം നീണ്ടു, വിവിധപാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിൽ താഴെയായി കൂപ്പുകുത്തി. 2019 – 20 സാമ്പത്തിക വർഷം ആയപ്പോഴേക്കും സ്ഥിതി ഏറെ ദയനീയമായി. രണ്ടാം പാദത്തിൽ 4.5 ശതമാനമായി കുത്തനെ ഇടിഞ്ഞു. അപ്പോഴേക്കും മോഡിയുടെ താടിക്ക് നീളം കൂടി. 2017 മുതലുള്ള മോഡിയുടെ അഞ്ചു ചിത്രങ്ങളാണ് ശശി തരൂർ ട്വിറ്ററിൽ പങ്കുവെച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker