NEWS

ശബരിമല തീര്‍ത്ഥാടനം: പോലീസ് സുരക്ഷാസംവിധാനം ശക്തിപ്പെടുത്തി; സന്നിധാനത്തും പമ്പയിലും നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാരെ നിയോഗിച്ചു

 

മണ്ഡല – മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു.

ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്ത് ആയിരിക്കും. ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ജോയിന്‍റ് പോലീസ് കോര്‍ഡിനേറ്ററാണ്. സായുധ പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ്, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി കോരി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ എന്നിവരാണ് അഡീഷണല്‍ പോലീസ് കോര്‍ഡിനേറ്റര്‍മാര്‍.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ കൊല്ലം ക്രൈംബ്രാഞ്ച് എസ്.പി പ്രേംകുമാര്‍ ആണ് സന്നിധാനത്തെ പോലീസ് കണ്‍ട്രോളര്‍. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി പമ്പയിലും പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി കെ.സലിം നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും.

സന്നിധാനത്തെ പോലീസ് കണ്‍ട്രോളര്‍. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി കുര്യാക്കോസ്.വി.യു, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍കുട്ടി.കെ.എല്‍ എന്നിവര്‍ യഥാക്രമം പമ്പയിലും നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും.

പത്തനംതിട്ട എസ്.പി ആര്‍.നിശാന്തിനിയെ ശബരിമല സ്പെഷ്യല്‍ ലയിസണ്‍ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി എസ്.പി ഡോ.ദിവ്യ.വി.ഗോപിനാഥിനാണ് വിര്‍ച്യുല്‍ ക്യുവിന്‍റെ ചുമതല.

Back to top button
error: