KeralaNEWS

കിഫ്‌ബി എന്താണെന്ന് ഈ കോമാളികൾക്ക് അറിയില്ല, ഏറ്റുമുട്ടാൻ കേന്ദ്രസർക്കാർ കോപ്പ് കൂട്ടിയാൽ പിന്മാറില്ലെന്ന് തോമസ് ഐസക്കിന്റെ പ്രഖ്യാപനം

കേന്ദ്ര ധനമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ആണ് കേരളത്തിനെതിരെ നടപടിയെടുക്കുന്നതെന്ന് തോമസ് ഐസക്

അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്രം ഉപയോഗിക്കുക ആണെന്ന് ധനമന്ത്രി ഡോക്ടർ തോമസ് ഐസക് ആരോപിച്ചു. കിഫ്‌ബി എന്താണെന്ന് അറിയാത്ത കോമാളികൾ ആണ് ഇഡിയിൽ ഉള്ളത്. നിയമവും ചട്ടവും അറിയാത്ത അന്വേഷണ ഉദ്യോഗസ്ഥർ വിഡ്ഢിത്തരം ആണ് എഴുന്നള്ളിക്കുന്നത്. ഉദ്യോഗസ്ഥരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് കേന്ദ്ര ധനമന്ത്രി. അവരുടെ നിർദ്ദേശമനുസരിച്ച് ആണ് കേരളത്തിനെതിരെ നടപടിയെടുക്കുന്നതെന്ന് തോമസ് ഐസക് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കിഫ്‌ബിയ്ക്ക് എതിരായ നീക്കത്തിന് പുറകിൽ ലക്ഷ്യം കേരളത്തിന്റെ വികസനം തകർക്കലാണ്. കിഫ്‌ബിയെ എതിർക്കുന്നവർ ബദൽ സംവിധാനം എന്താണെന്ന് പറയണം. മസാല ബോണ്ട് സംബന്ധിച്ച് കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തിരുന്നു.

സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയാണ് എന്നും തോമസ് ഐസക് ആരോപിച്ചു. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കലാണ് ഇഡിയുടെ ലക്ഷ്യം. രണ്ടുതവണയാണ് ഇഡി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്. ഇഡി ആഗ്രഹിക്കുന്നത് പറയണമെന്നാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനവുമായി ഏറ്റുമുട്ടാനാണ് കേന്ദ്രസർക്കാർ കോപ്പുകൂട്ടുന്നതെങ്കിൽ പേടിച്ച് പിന്മാറില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker