MovieNEWS

ജനാർദ്ദനൻ കരിവെള്ളൂർ സംവിധാനം ചെയ്ത ‘ബോധോദയം’ സിനിമയിലെ ഗാനങ്ങൾ റിലീസ് ചെയ്തു

ഷൊടൈം  ക്രിയേഷൻസിന്റെ  ബാനറിൽ ജെ. ശ്രീനിവാസ് നിർമിച്ച്  ജനാർദ്ദനൻ കരിവെള്ളൂർ ഗാനരചനയും  രചനയും സംവിധാനവും നിർവഹിച്ച ‘ബോധോദയം’ എന്ന സിനിമയിലെ ഗാനങ്ങളുടെ റിലീസ് ചടങ്ങ് തിരു വനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്നു.

സൂര്യ കൃഷ്ണമൂർത്തി ഡോ :ജോർജ്  ഓണക്കൂറിന് സിഡി  നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ജോൺ മുണ്ടക്കയം, ചിത്രത്തിന്റെ സംഗീത സംവിധായകയും  ഗായികയുമായ  ലൗലി ജനാർദ്ദനൻ, ഗായകൻ ഖാലിദ് ഖാൻ, ചിത്രസംയോജകൻ കെ. ശ്രീനിവാസ്, പശ്ചാത്തല സംഗീത സംവിധായകൻ രാജീവ് ശിവ,

കലാസംവിധായകൻ മോഹൻ ജി. പ്രചോദന, നായകൻ  ആദിത്യ ജിനോ, നായിക മീരാ കൃഷ്ണൻ,പിആർ ഒ റഹിം പനവൂർ, ചലച്ചിത്ര സംവിധായകനും  നിർമാതാവുമായ  സുരേഷ് തിരുവല്ല, സരിത രാജീവ്‌, സുനീഷ് എസ്. ആനന്ദ്, സാന്റോ വർഗീസ്, അനീഷ് തോന്നയ്ക്കൽ, ഹരിഗൗരി, എം. രാധാകൃഷ്ണൻ, ജാൻവി നായർ, അനാമിക തുടങ്ങിയവർ സംബന്ധിച്ചു.

പുതുമുഖങ്ങളെ അണിനിരത്തി കോളേജ് ക്യാമ്പസ് പശ്ചാത്തലത്തിൽ  പ്രണയ -ആക്ഷൻ  ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ നാലു ഗാനങ്ങളുണ്ട്. പ്രതിഭാശാലിയായ മെഡിക്കൽ വിദ്യാർത്ഥിയാണ് ആദി  എന്ന നായക കഥാപാത്രം.  തനിക്കുണ്ടാകുന്ന  പ്രതികൂല  സംഭവങ്ങളെ വൈദഗ്ദ്യത്തോടെ  അഭിമുഖീകരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സിനിമ ഉടൻ തിയേറ്ററുകളിൽ  എത്തും.

https://youtu.be/az3yqPkRdSA

Back to top button
error: