
ഡല്‍ഹി മുന്‍സിപ്പല്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരാജയം. 5 മുനിസിപ്പല്‍ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലും ആം ആദ്മി സ്വന്തമാക്കി.
രോഹിണി-സി, ഷാലിമാര്‍ബാഗ് നോര്‍ത്ത്, ചൗഹാന് ബംഗര്‍, കല്യാണ്‍പുരി, ത്രിലോക്പുരി വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ചൗഹാന് ബംഗറില്‍ കോണ്‍ഗ്രസ് ജയിച്ചത്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളില്‍ നാലെണ്ണം ആം ആദ്മി പാര്‍ട്ടിയുടേതും ഒരെണ്ണം ബിജെപിയുടേയും സിറ്റിംഗ് സീറ്റുകളായിരുന്നു.
ചൗഹാൻ ബംഗറിൽ കോൺഗ്രസ് ജയിച്ചു. കല്യാൺപുരിയിൽ എഎപിയുടെ ദിരേന്ദ്രർ കുമാർ 7,043 എന്ന മികച്ച മാർജിനിലാണ് ജയിച്ചത്. ത്രിലോക്പുരിയിൽ എഎപിയുടെ വിജയ് കുമാർ ബിജെപിയുടെ ഓം പ്രകാശിനെ 4,986 വോട്ടിനു പരാജയപ്പെടുത്തി. ബിജെപിയുടെ സിറ്റിങ് സീറ്റായ ഷാലിമാർ ബാഗിൽ എഎപിയുടെ സുനിത മിശ്ര ബിജെപിയുടെ സുർഭി ജജുവിനെ 2,705 വോട്ടിന് തോൽപിച്ചു. രോഹിണി–സി വാർഡിൽ എഎപിയുടെ റാം ചന്ദർ ബിജെപിയുടെ രാകേഷ് ഗോയലിനെ 2,985 വോട്ടിന് പരാജയപ്പെടുത്തി.
2012 മുതല്‍ ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഭരിക്കുന്നത് ബി.ജെ.പി.യാണ്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ഒന്നില്‍ പോലും ബിജെപിക്ക് ജയിക്കാനായില്ല.