KeralaNEWS

ടിവി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം

2010-ൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു

സിപിഎം എംഎൽഎ ടി.വി രാജേഷിനും ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസിനും ജാമ്യം. ഇന്നലെ കോഴിക്കോട് സിജെഎം കോടതി ഇരുവരെയും റിമാൻഡ് ചെയ്തിരുന്നു.

എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന കേസിലാണ് രണ്ട് പേർക്കും ജാമ്യം ലഭിച്ചത്. രണ്ട് ആൾ ജാമ്യത്തിലും വിചാരണ വേളയിൽ മുടങ്ങാതെ കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് കോഴിക്കോട് കോടതി ജാമ്യം നൽകിയത്.

വിമാന യാത്രാക്കൂലി വര്‍ധനവിൽ പ്രതിഷേധിച്ച് 2010-ൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഉപരോധത്തിനിടെയുണ്ടായ അക്രമത്തിൽ പൊലീസ് നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker