KeralaNEWS

നിപുൺ ചെറിയാൻ കൊച്ചി മണ്ഡലത്തിൽ സ്ഥാനാർത്ഥി, വീ ഫോർ പീപ്പിൾ തൃക്കാക്കര യിലും എറണാകുളത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

വൈപ്പിൻ,തൃപ്പുണിത്തുറ, കളമശ്ശേരി മണ്ഡലങ്ങളിൽ കൂടി തങ്ങൾ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് വി ഫോർ പീപ്പിൾ അറിയിച്ചു

വീ ഫോർ പീപ്പിൾ എറണാകുളത്തും തൃക്കാക്കരയിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സംഘടനാ സ്ഥാപകൻ നിപുൺ ചെറിയാനാണ് കൊച്ചി മണ്ഡലം സ്ഥാനാർഥി. സുജിത്ത് സുകുമാരൻ എറണാകുളം മണ്ഡലത്തിൽ മത്സരിക്കും. റിയാസ് യൂസഫാണ് തൃക്കാക്കരയിലെ സ്ഥാനാർഥി.

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിലേയ്ക്ക് വി ഫോർ കൊച്ചി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. യുവതലമുറ നിശബ്ദമായി ഇരിക്കരുത്. അങ്ങനെ ഇരുന്നാൽ നാട് കുട്ടിച്ചോറാകും എന്നും ഈ സാഹചര്യത്തിലാണ് മത്സരരംഗത്ത് എത്തുന്നതെന്നും വി ഫോർ കൊച്ചി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരുന്ന വൈറ്റില -കൊച്ചി മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നുകൊടുത്ത കേസിൽ വി ഫോർ പീപ്പിൾ കേരള കോഡിനേറ്റർ നിപുൺ ചെറിയാൻ അറസ്റ്റിലായിരുന്നു. എന്നാൽ തങ്ങൾ അല്ല പാലം തുറന്നുകൊടുത്തത് എന്നാണ് പിന്നീട് സംഘടനാ ഭാരവാഹികൾ വിശദീകരിച്ചത്.

വൈപ്പിൻ,തൃപ്പുണിത്തുറ, കളമശ്ശേരി മണ്ഡലങ്ങളിൽ കൂടി തങ്ങൾ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് വി ഫോർ പീപ്പിൾ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker