KeralaNEWS

മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ എടുത്തു,സൂചി കയറുമ്പോൾ ഉള്ള ചെറിയ വേദനമാത്രമെന്നും മറ്റൊരു ബുദ്ധിമുട്ടുമില്ലായെന്നും പിണറായി

മുഖ്യമന്ത്രിയ്ക്കൊപ്പം പത്നി കമല വിജയനും വാക്സിൻ എടുത്തു

മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ എടുത്തു.തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കൊവിഡ് വാക്സിനേഷൻ സെന്ററിൽ നിന്നാണ് മുഖ്യമന്ത്രി വാക്സിൻ കുത്തിവച്ചത്.മുഖ്യമന്ത്രിയ്ക്കൊപ്പം പത്നി കമല വിജയനും വാക്സിൻ എടുത്തു.

സൂചി കയറുമ്പോൾ ഉള്ള ചെറിയ വേദനമാത്രമാണ് ഉണ്ടായതെന്നും മറ്റൊരു ബുദ്ധിമുട്ടുമില്ലായെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ആരും മടിച്ച് നിൽക്കേണ്ടതില്ല.അപൂർവ്വം ചിലരെങ്കിലും തെറ്റിദ്ധരിക്കാൻ ശ്രമിക്കുന്നുണ്ട്. അത് കേട്ട് ആരെങ്കിലും മടിച്ച് നിൽക്കുന്നത് സമൂഹത്തോട് ചെയ്യുന്ന അനീതിയായിരിക്കും.

വാക്സിനേഷന് എല്ലാവരും മുന്നോട്ട് വരണം.ആരും ശങ്കിച്ച് നിൽക്കേണ്ടതില്ല.വാക്‌സിനേഷനെതിരെയുള്ള പ്രചാരണം നാട് അംഗീകരിക്കില്ലെന്നും വാക്‌സിനേഷൻ ശാസ്ത്രീയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker