KeralaNEWS

രേഷ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല; കേസ് അന്വേഷണം അവസാനിപ്പിക്കുന്നു

ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി നീണ്ടപാറ വണ്ടിത്തറയില്‍ അരുണും കൊല്ലപ്പെട്ടതോടെ കേസ് അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. രേഷ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനാവാതെ വന്നതാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമായത്.

രേഷ്മയെ കൊലപ്പെടുത്തിയശേഷം അരുണ്‍ ആത്മഹത്യ ചെയ്തതാണന്ന് നിഗമനമെങ്കിലും ശാസ്ത്രീയമായി തെളിക്കാന്‍ ആയുധം കണ്ടെത്തേണ്ടതുണ്ട്. പ്രതി അരുണിന്റെ മുറിയില്‍നിന്നു ലഭിച്ച കുറ്റസമ്മതക്കത്തും ഇരുവരുടെയും ദേഹത്തെ രക്തസാംപിളും ശാസ്ത്രീയ പരിശോധനാഫലങ്ങളും കേസില്‍ നിര്‍ണായക തെളിവുകളാണ്.

രേഷ്മയെ ഉളി പോലുള്ള ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയ അരുണ്‍ 3 ദിവസം കഴിഞ്ഞ് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. അരുണിന്റെ ശരീരത്തിലെ രണ്ട് മുറിവുകള്‍ ആഴത്തിലുളളതല്ലെന്നും കൃത്യം നടത്തിയതിന് ശേഷം അരുണ്‍ സ്വയം ജീവനൊടുക്കാന്‍ കുത്തിയതാകാമെന്നുമാണ് പോലീസ് നിഗമനം.

രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറുപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു 150 മീറ്ററിനുള്ളില്‍ ആളൊഴിഞ്ഞ വീടിനുമുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വണ്ടിത്തറയില്‍ രാജേഷ്- ജെസ്സി ദമ്പതികളുടെ മകള്‍ രേഷ്മ (17)യാണ് അരുണിന്റെ കുത്തേറ്റ് മരിച്ചത്. രേഷ്മയെ കൊലപ്പെടുത്തുമെന്ന് സൂചിപ്പിക്കുന്ന കത്ത് അരുണിന്റെ റൂമില്‍ നിന്ന് കണ്ടെടുത്തിരുന്നു. അരുണ്‍ താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയില്‍ എന്നാണ് 10 പേജുള്ള കത്ത് പോലീസിന് കണ്ടുകിട്ടിയത്. സുഹൃത്തുക്കളെ അഭിസംബോധന ചെയ്തു കൊണ്ടാണ് അരുണ്‍ എന്ന അനു കത്തെഴുതിയിരിക്കുന്നത്. വര്‍ഷങ്ങളായി തനിക്ക് രേഷ്മയും ആയി അടുപ്പമുണ്ടായിരുന്നു എന്ന് അരുണ്‍ കത്തില്‍ പറയുന്നു. രേഷ്മ മറ്റൊരു പ്രണയം തുടങ്ങിയപ്പോള്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പ്രതികാരമായി രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനുശേഷം തന്നെയും കാണില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇത് പോലീസിനെ വഴിതെറ്റിക്കാനുള്ള നീക്കം ആണോ എന്നും സംശയിച്ചിരുന്നു.

ഉളി പോലുള്ള ഉപകരണം കൊണ്ട് ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് രേഷ്മയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ഇടതു കൈയ്ക്കും കഴുത്തിലും മുറിവ് പറ്റിയിട്ടുണ്ട്. മരപ്പണിക്കാരന്‍ ആയിരുന്നു അരുണ്‍. ചെറിയ ഉളി എപ്പോഴും അരുണ്‍ കയ്യില്‍ കരുതിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. രാജകുമാരിയില്‍ ആരുമായും അരുണിന് അടുത്ത ബന്ധമില്ല. രേഷ്മയുടെ മൃതദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker