IndiaNEWS

യുപിയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍

ഉത്തര്‍പ്രദേശില്‍ നിന്ന് ആറു ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. അയല്‍വാസിയുടെ വീടിന് സമീപമാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 22കാരനായ നരേന്ദ്രയെ അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 25 നാണ് കേസിനാസ്പദമായ സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം പാടത്ത് പണിയെടുത്തിരുന്ന പെണ്‍കുട്ടി വെള്ളം കുടിക്കാനായി വീട്ടിലേക്ക് പോയതാണ്. പിന്നീട് കാണാതാവുകയായിരുന്നു. മൂന്നു ദിവസത്തോളം തിരച്ചില്‍ നടത്തിയ ശേഷം ഫെബ്രുവരി 28നാണ് മകളെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ പാടത്തിന് സമീപത്തുള്ള വീടിനുസമീപം കുഴിയെടുത്തത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു . പിന്നീട് ആ കുഴി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവ ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. പ്രതിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന ശേഷം കുഴിച്ചിട്ടത് ആകാം എന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker