KeralaNEWS

ഷാഫി പറമ്പിലിനെ രക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം രംഗത്ത്, എവി ഗോപിനാഥിനെ അനുനയിപ്പിക്കാൻ ശ്രമം

എവി ഗോപിനാഥ് വഴങ്ങാൻ തയ്യാറായിട്ടില്ല എന്നാണ് വിവരം

പാലക്കാട് മണ്ഡലത്തിൽ ഷാഫിപറമ്പിലിനെതിരെ മത്സരിക്കാനുള്ള തീരുമാനത്തിൽനിന്ന് കോൺഗ്രസ് നേതാവ് എവി ഗോപിനാഥിനെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം. കെ സി വേണുഗോപാലും കെ സുധാകരൻ എവി ഗോപിനാഥനെ ഫോണിൽ വിളിച്ചു. എന്നാൽ എവി ഗോപിനാഥ് വഴങ്ങാൻ തയ്യാറായിട്ടില്ല എന്നാണ് വിവരം.

അതേസമയം എവി ഗോപിനാഥുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ സിപിഐഎം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. എവി ഗോപിനാഥ് ആദ്യം കോൺഗ്രസ് വിട്ട് രംഗത്ത് വരട്ടെ എന്നാണ് സിപിഐഎമ്മിന്റെ പ്രതികരണം. അങ്ങിനെ വന്നാൽ എവി ഗോപിനാഥിന് സിപിഐഎം പിന്തുണ നൽകിയേക്കും. എ വി ഗോപിനാഥിനെ പി കെ ശശി എംഎൽഎ സ്വാഗതം ചെയ്തിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker