LIFETravel

അലാസ്ക ഓർമ്മകൾ – മറക്കാനാവാത്ത ഒരു ഡോഗ് സ്ലെഡിങ്

അനു കാമ്പുറത്ത്

ഒരുപാടു വർഷങ്ങളുടെ കാത്തിരിപ്പിനും പ്ലാനിങ്ങിനും ശേഷമാണ് അലാസ്ക ട്രിപ്പിന് പോയത്. ആദ്യത്തെ അലാസ്‌കൻ ട്രിപ്പ് ആയത്കൊണ്ടും അലാസ്കയുടെ വ്യാപ്തി നമ്മുക്ക് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറം ആയതോണ്ട് ഒരു ക്രൂയിസ് ആൻഡ് ലാൻഡ് ടൂർ ആണ് എടുത്തത്. ഒന്നും ആഴത്തിൽ കാണാൻ പറ്റിയില്ലെങ്കിലും അലാസ്ക എന്ന സ്റ്റേറ്റിൽ ഉടനീളം സഞ്ചരിക്കാൻ സാധിച്ചു. അങ്ങനെ താഴെ വാങ്ക്യൂവരിൽ ( Vancouver, Canada) തുടങ്ങി യുകോൺ (Yukon territory) പ്രദേശവും താണ്ടി അലാസ്ക മുറിച്ചു കീറി ആങ്കറാജ് (Anchorage) വരെ ഒരു അവിസ്മരണീയ യാത്ര.

ക്രൂയിസ് ട്രിപ്പിന് പോകുമ്പോൾ സാധാരണ ഓരോ പോർട്ടിൽ കപ്പൽ നിർത്തും. അവിടെ നമ്മുക്ക് ചെയാൻ ഒരുപാടു ആക്ടിവിറ്റീസ്/excursions ഉണ്ടാകും (Snorkelling, whale watching, city tours, glacier helicopeter ride, dog sledding etc etc) ഈ ടൂറുകൾ നമ്മുക്ക് കപ്പലിൽ നിന്നും ബുക്ക് ചെയാം അല്ലെങ്കിൽ പ്രൈവറ്റ് ആയി ചെയാം. ക്രൂയിസിൽ നിന്ന് ബുക്ക് ചെയ്യുമ്പോ കുറച്ചു ക്യാഷ് കൂടും എന്നത് മാത്രമല്ല വ്യത്യാസം, വൈകിയാലും ക്രൂയിസ് നമ്മുക്ക് വേണ്ടി കാത്തിരിക്കും.

ഞങ്ങടെ ട്രിപ്പിൾ അത്ര സുഖകരമല്ലാത്ത ഒരോർമയാണ് ഈ യാത്രാകുറിപ്പിൽ. അലാസ്കയുടെ ക്യാപിറ്റൽ ജുനോ ആയിരുന്നു ആദ്യത്തെ പോർട്ട്. ഈ ട്രിപ്പ് 6 മാസങ്ങൾക്കു മുന്നേ ബുക്ക് ചെയ്തത് കൊണ്ട് തന്നെ ഓരോ പോർട്ടിലും ചെയ്യണ്ട കാര്യങ്ങളും മുൻകൂട്ടി തീരുമാനിച്ചു ബുക്ക് ചെയ്തിരുന്നു. ട്രിപ്പിന്റെ ഏറ്റവും ഹൈലൈറ് ഗ്ലേസിയറിന്റെ (glacier) മുകളിലൂടെ ഉള്ള ഹെലികോപ്റ്റർ റൈഡും ഡോഗ് സ്ലെഡിങ്ങും ആയിരുന്നു. ക്രൂസ് വഴി ബുക്കിംഗ് ചെലവ് കൂടുതൽ ആയതോണ്ട് ഒരു നല്ല പ്രൈവറ്റ് കമ്പനിയിലൂടെ ബുക്ക് ചെയ്തു. പിന്നെ യൂട്യൂബിലൂടെയും ചിത്രങ്ങളിലൂടെയും ഞങ്ങളും കുട്ടികളും ഒരുപാടു സ്വപ്നം കണ്ട ഒരു ടൂർ. കുട്ടികൾ ട്രിപ്പ് തുടങ്ങിയ മുതൽ ചോദിച്ചു കൊണ്ടേ ഇരുന്നു എന്നാണ് ഡോഗ് സ്ലെഡിങ്.

എല്ലാവരും ഒരുപാട് ഉറ്റു നോക്കിയിരുന്ന ആ ദിവസം വന്നു. ഞങ്ങൾ അന്നൗൺസ്‌മെന്റ് വന്നപ്പോൾ തന്നെ റൂമിൽ നിന്നിറങ്ങി. കുറച്ചു ടൈം എടുക്കും കപ്പലിൽ നിന്ന് ഇറക്കി തുടങ്ങാൻ, അവിടെ വെയിറ്റ് ചെയ്യാം അല്ലെങ്കിൽ റൂമിൽ പോയി വെയിറ്റ് ചെയ്യാം എന്ന് ആരോ പറഞ്ഞു, വീണ്ടും അന്നൗൺസ്‌മെന്റ് ഉണ്ടാകും അപ്പോൾ വന്നാൽ മതി.

റാം ( എന്റെ കെട്ട്യോൻ): റൂമിൽ വെയിറ്റ് ചെയ്യാം.
ഞാൻ: വേണ്ട ഇവിടെ ലോബ്ബിയിൽ തന്നെ വെയിറ്റ് ചെയ്യാം.
റാം: വേണ്ട റൂമിൽ വെയിറ്റ് ചെയ്യുന്നതാണ് നല്ലതു.

അങ്ങനെ ഞങ്ങൾ റൂമിൽ പോയി, 30 മിനിറ്റ് കഴിഞ്ഞും അന്നൗൺസ്‌മെന്റ് വരുന്നില്ല. എന്റെ സെല്ലിൽ രണ്ടു മൂന്ന് മിസ് കാളുകൾ, ഞാൻ തിരിച്ചു വിളിച്ചപ്പോൾ ഞങ്ങളുടെ ടൂർ ഏജൻറ്.
ഞാൻ: കപ്പലിൽ നിന്ന് ആളുകളെ ഇറക്കാൻ തുടങ്ങിയില്ല.
ടൂർ ഏജൻറ്: നിങ്ങളുടെ കപ്പലിലുള്ള പാർട്ടി എത്തിയിട്ട് 20 മിനിറ്റ് ആയി . 5 മിനിറ്റ് കൂടെ വെയിറ്റ് ചെയ്യും ഇല്ലെങ്കിൽ ഞങ്ങൾ പോകും. (എനിക്കു മാന്നാർ മത്തായി സ്‌പീക്കിങ്ങിലെ ഡയലോഗ് ഓർമ്മ വന്നു ” വേണമെങ്കിൽ അരമണിക്കൂർ മുൻപേ ഇറങ്ങാം” )

ഞങ്ങൾ ഓടി റൂമിൽ നിന്ന്, അപ്പോഴേക്കും ഇറങ്ങാനുള്ള ആളുകളുടെ തിക്കും തിരക്കും, അവിടെ നിന്നിറങ്ങി ടൂർ ഏജൻറ് പറഞ്ഞ സ്ഥലത്തു എത്തുമ്പോഴേക്കും സമയം കഴിഞ്ഞു. അവർ പോയി.

പിന്നീടുള്ള പൂരം പറയണ്ടാലോ. കുട്ടികൾ കരയാൻ തുടങ്ങി. ഞാനാണെങ്കിൽ ഭദ്രകാളിയെ പോലെ കെട്ടിയോന്റെ നേരെ, ഞാൻ പറഞ്ഞതല്ലെ റൂമിൽ പോകണ്ട എന്ന്. വേഗം ടൂർ ഏജന്റിനെ വിളിച്ചു വേറെ ടൈം സ്ലോട്ട് ചോദിച്ചു, ഒരു രക്ഷയുമില്ല. നാളെ മാത്രമേ ഒഴിവുള്ളു, ഇന്ന് നടക്കില്ല എന്നതിന് തീരുമാനമായി. റീഫണ്ട് കിട്ടില്ല എന്ന് കൂടെ ചേർക്കുകയും ചെയ്തു.

വേറെ കുറെ നമ്പറുകൾ തന്നു. അതിലോട്ടു വിളിച്ചു സംസാരിക്കാൻ പറഞ്ഞു. ടൂർ ചെയാൻ പറ്റില്ല എന്ന് മനസിലായതോടു കൂടി എന്റെ കണ്ണും നിറഞ്ഞൊഴുകി, പാവം റാം കൂട്ടക്കരച്ചിൽ കണ്ടു എന്താ ചെയെണ്ടേ അറിയാതെ അവിടെ നിക്കുന്ന മറ്റു ടൂർ ഏജന്റ് മാരുടെ അടുത്തോട്ടു പോയി, പക്ഷെ ഡോഗ് സ്ലെഡിങ്, ഹെലികോപ്റ്റർ ടൂറുകൾ നേരത്തെ ബുക്ക് ചെയ്യണം എന്ന് പറഞ്ഞു. ഒരുപാടു സങ്കടവും വിഷമവും ദേഷ്യവും ഒക്കെ തോന്നി. കണ്ണീരു കുപ്പി കണക്കിന് സ്റ്റോക്ക് ഉള്ളത്കൊണ്ട് സ്ഥലവും കാലവും നോക്കാതെ ഞാൻ വെറുതെ കണ്ണീരൊഴുക്കി കൊണ്ടിരുന്നു. കൂടെ പിള്ളേരും.

ഇങ്ങനെയുള്ള പല സംഭവങ്ങളും നിങ്ങൾക്കും റിലേറ്റു ചെയാൻ പറ്റും അല്ലെ. എന്നാലും ഒരുപാടു കൊതിച്ചു കാത്തിരുന്ന ആ ഡോഗ് സ്ലെഡിങ് ചെയ്തേ അലാസ്ക വിടുകയുള്ളു എന്ന് ഞാൻ മനസ്സിലുറപ്പിച്ചു. ആ സമയം റാം ഞങ്ങളെ കുറച്ചു ആശ്വസിപ്പിക്കാൻ വേണ്ടി whale watching ടിക്കറ്റ് എടുത്തു കൊണ്ട് വന്നു അതിനു പോയി. ഞാൻ കുറെ ഫോൺ കാളുകൾ ചെയ്തു കൊണ്ടിരുന്നു, അങ്ങനെ ബുക്ക് ചെയ്ത ടൂർ ഏജൻറ് മുഴുവൻ റീഫണ്ടും നൽകി, ഒട്ടും പ്രതീക്ഷിച്ചേ ഇല്ല. എന്റെ കരഞ്ഞ ശബ്ദവം, ദയനീയ അവസ്ഥയും അറിഞ്ഞിട്ടെന്നോ പോലെ കാൾ അധികം ദീർഖിപ്പിച്ചില്ല. “Don t worry mam, you can do it in Anchorage. Now please enjoy rest of your trip”. എന്ന് പറഞ്ഞു വച്ച്. ആ സമയത്തു ആ വാക്കുകൾ തന്ന ഒരാശ്വാസം ചെറുതൊന്നുമല്ല അപ്പോൾ തന്നെ റീഫണ്ട് മെയിൽ വരുകയും ചെയ്തു.

ഇനി ആങ്കറാജിൽ (Anchorage) മാത്രമേ ഉള്ളു ഡോഗ് സ്ലെഡിങ് ചെയാൻ ഞങ്ങൾക്കു ഓപ്ഷൻ. ട്രിപ്പിന്റെ അവസാന ദിവസം ഞങ്ങളുടെ ഫ്ലൈറ്റ് അവിടെ നിന്നാണ്, അതിനാൽ അവസാന ദിവസം ചെയ്യാം അല്ലെങ്കിൽ ഫ്ലൈറ്റ് റീബൂക് ചെയ്യാമെന്ന തീരുമാനത്തിൽ എത്തി. അപ്പോഴാണ് മൂഡ് കുറച്ചു ശെരിയായി ഞാനൊന്നു ചിരിച്ചത്. ട്രിപ്പിന്റെ രണ്ടാമത്തെ ദിവസം ആയിരുന്നു ഇതൊക്കെ സംഭവിച്ചത് . ഇനിയും ഒൻമ്പതു ദിവസം കൂടി ഉണ്ട് , മൂഡ് ഓഫായാൽ ബാക്കിയുള്ള ദിവസവും കുളമാവും. കഴിഞ്ഞതോർത്തു സങ്കടപെടാതെ ഇനിയുള്ള ദിവസങ്ങൾ എന്ജോയ് ചെയാൻ തീരുമാനിച്ചു.

ജുനോ എന്ന ക്യാപിറ്റൽ സിറ്റി ഞങ്ങൾ നടന്നു കണ്ടില്ല, എനിക്കു തിരിച്ചു ക്രൂസിൽ കേറി അങ്കോറജിൽ (Anchorage) ഡോഗ് സ്ലെഡിങ് ബുക്ക് ചെയ്യണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്. എന്തായാലും ആ ഭംഗിയുള്ള ചെറിയ നഗരം കാണാത്തതു വിഡ്ഢിത്തമായി എന്ന് പിന്നെ തോന്നി. കാരണം ഒരുപാടു ചരിത്ര പ്രധാനമുള്ള ഒരു നഗരം പിന്നെ നല്ല സീ ഫുഡും മിസ് ചെയ്തു. തിരിച്ചു ക്രൂസിൽ എത്തിയ ഉടനെ ഞാൻ അങ്കോറജിൽ (Anchorage) ടൂർ ബുക്ക് ചെയ്തു. 2 മണിക്കൂർ ഡ്രൈവ് ഉണ്ട് അങ്ങോട്ടെത്താൻ ഞങ്ങൾക്ക് വേറെ പ്ലാനുകൾ ഉണ്ടായിരുനെൽ അതൊക്കെ ക്യാൻസൽ ചെയ്തു. പിന്നെ രണ്ടല്ല പത്തു മണിക്കൂറുണ്ടെങ്കിലും റാം ഡ്രൈവ് ചെയാൻ റെഡി ആയിരുന്നു അല്ലെങ്കിൽ ജീവിത കാലം മുഴുവൻ ഞാൻ ഒരു മനസമാധാനം കൊടുക്കില്ല എന്നറിയാം. ഒരു റെന്റഡ് കാറും ബുക്ക് ചെയ്തു. അലാസ്കയിലെ പിന്നീടുള്ള ദിവസങ്ങളിൽ ഇതു പോലുളള സംഭവങ്ങളൊന്നും ഭാഗ്യത്തിന് ഉണ്ടായില്ല.

അലാസ്കയിലെ മാറി കൊണ്ടിരുന്ന ഭൂപ്രകൃതി ഞങ്ങളെ അതിശയിപ്പിച്ചും കൊതിപ്പിച്ചും ദിവസങ്ങൾ കടന്നു പോയതറിഞ്ഞില്ല. തിരിച്ചു പോകുന്ന തലേന്ന് രാത്രി ആങ്കറാജിൽ (Anchorage) എത്തി. പത്തു ദിവസം ഒരു പാക്കേജ് ടൂറിനു പോയാൽ അതിലെ ഓരോ ആൾക്കാരും നമ്മുടെ കുടുംബം പോലെ ആകും, ഞങ്ങടെ പിള്ളേർ മാത്രമേ അതിൽ കുട്ടികൾ ആയിട്ടുണ്ടായിരുന്നുള്ളു, അതോണ്ട് എല്ലാവർക്കും വലിയ കാര്യമായിരുന്നു. കുറച്ചു സങ്കടത്തോടെ എല്ലാവരോടും വിട പറഞ്ഞു ഹോട്ടലിലേക്ക് പോയി. കഴിഞ്ഞ ദിവസങ്ങളുടെ മനോഹരമായ ഓർമ്മകൾ അയവിറക്കി ഇനിയും തിരിച്ചു വരണമെന്നോർത്തു കിടന്നു.

അങ്ങനെ വീണ്ടും ആ ദിവസം വന്നെത്തി. ഞങ്ങൾ കാത്തു കാത്തിരുന്ന ഡോഗ് സ്ലെഡിങ് ദിനം, അലാസ്കയിലെ അവസാന ദിവസം. ഹോട്ടലിൽ നിന്ന് നേരത്തെ ഇറങ്ങി, ഇനി ഒരു തവണ കൂടി മിസ് ആയാൽ അത് താങ്ങാനുള്ള മനക്കട്ടി ഉണ്ടാവില്ല. ആദ്യത്ത ഹെലികോപ്റ്റർ റൈഡ്. ഹെലികോപ്‌റേറ്ററിൽ കേറിയപ്പോൾ മനസ് പട പട ഇടിക്കുന്നുണ്ടായിരുന്നു. മഞ്ഞു മലകൾക്കു മുകളിലൂടെ ഹെലികോപ്റ്ററിൽ നിന്ന് കണ്ട കാഴ്ച വീണ്ടും എന്നെ കരയിപ്പിച്ചു, പക്ഷെ ഇത്തവണ സന്തോഷം കൊണ്ട്. ഒരിക്കൽ നഷ്ടപ്പെട്ട് എന്ന് കരുതിയിട്ടു തിരിച്ചു കിട്ടുമ്പോൾ അതിനു അതി മധുരമല്ലെ . ഗ്ലാസിയറിന്റെ (Glacier) മുകളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്തു അവിടെ ഇറങ്ങി നടന്നപ്പോൾ ഒരു സ്വപ്നത്തിലേക്ക് വഴുതി വീണ പോലെ തോന്നി. പിന്നെ അലാസ്‌കൻ ഹുസ്‌കികൾ (Alskan Huskies) മോന്റെ മുകളിൽ ചാടി വീണു കളിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് ഉണർന്നത്. അങ്ങനെ ഗ്ലാസിയർ (glacier) സ്ലെഡിങ് എല്ലാം കൊണ്ട് ജീവിതത്തിലെ അവിസ്മരണീയവും മനോഹരവുമായ ഒരു അനുഭവം ആയി.

അലാസ്ക തണുപ്പുള്ള സ്ഥലമാണ് പക്ഷെ 2019 ജൂലൈയിൽ അലാസ്ക റെക്കോർഡ് താപനില എത്തി. ആ സമയത്താണ് ഞങ്ങൾ പോയത്. കാട്ടു തീയും പുകയും, ഗ്ലേസിയർ (Glacier) ഉരുകി ഫ്ലൂഡിങ്, മൃഗങ്ങൾ പക്ഷികൾ ചൂട് കൊണ്ട് കഷ്ടപ്പെടുന്ന വാർത്തകൾ. ഇനി പോവുമ്പോ ഗ്ലേസിയർ ഉണ്ടാകുമോ എന്ന് പോലും സംശയം ആണ്. ആഗോളതാപനം കഠിനമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു.

ഞാൻ ട്രിപ്പിന് പോയി തിരിച്ചു വന്ന അടുത്ത മാസം എന്റെ കൂടെ ജോലി ചെയുന്ന ഒരാൾ ഇതു പോലെ മറ്റൊരു ക്രൂയിസ് ഷിപ്പിൽ നിന്നും പ്രൈവറ്റ് ടൂർ എടുത്തു പോയി. തിരിച്ചെത്തിയപ്പോഴേക്കു വൈകി, ക്രൂയിസിൽ ഷിപ്പിൽ നിന്ന് അവർക്കു കാൾ വന്നു ഞങ്ങള്‍ പോവുകയാണ് നിങ്ങള് പതുക്കെ വന്നാൽ മതിയെന്ന്. അയാൾ അത് തമാശ രൂപേനെ ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇടുകയും തിരിച്ചു വന്നപ്പോൾ വളരെ ലാഘവത്തോടു കൂടി അവതരിപ്പിക്കുകയും ചെയ്തു. ഒരു എക്സ്കഷൻ ക്യാൻസൽ ആയിട്ട് താങ്ങാൻ പറ്റാത്ത എനിക്കു കപ്പൽ ഞങ്ങളെ കൂട്ടാതെ പോർട്ട് വിട്ടു പോയാലുള്ള അവസ്ഥ ആലോചിക്കാൻ പോലും സാധിക്കില്ല. ഒരു യാത്രികന് ഇങ്ങനെയുള്ള സന്ദർഭങ്ങൾ എത്ര നന്നായി കൈകാര്യം ചെയ്യാൻ പഠിക്കുന്നുവോ അത്രയും ഹൃദ്യമായിരിക്കും പിന്നീടങ്ങോട്ടുള്ള യാത്ര. അങ്ങനെയുള്ള ആളുകളെ ഞാൻ ഒരുപാട് ആരാധിക്കുന്നു.

വാൽകഷ്ണം – ഇതു പോലെയുള്ള ട്രിപ്പുകൾക്കു പോകുമ്പോൾ കുറച്ചു ക്യാഷ് കുടുമെങ്കിലും ക്രൂയിസ് ഷിപ് ഓഫർ ചെയുന്ന ടൂറുകൾ തിരഞ്ഞെടുക്കുക. മനസമാധാനം അല്ലെ വലുത്. നമ്മൾ പ്ലാൻ ചെയ്ത പോലെ കാര്യങ്ങൾ നടക്കില്ല പലപ്പോഴും, അത് കൈകാര്യം ചെയ്യുന്ന പോലെയിരിക്കും മുന്നോട്ടുള്ള യാത്ര. അതലാതെ എന്നെ പോലെ കെട്ടിയോനെയും നാട്ടുകാരേയും ടൂർ ഏജന്റിനെയും തലയിൽ കുറ്റം ചാർത്തിയിട്ടും കരഞ്ഞിട്ടും കാര്യമില്ല. ഇനിയെന്തു എന്ന തീരുമാനം എത്രയും പെട്ടെന്നു എടുക്കകയാണ് പ്രധാനം. ഒരു കാര്യം തീവ്രമായി ആഗ്രഹിക്കുക ആണെങ്കിൽ അത് തീർച്ചയായും നടക്കും, കുറച്ചു കഷ്ടപെടണം എന്നെ ഉള്ളു.

അലാസ്ക ട്രിപ്പിനെ കുറിച്ച് കൂടുതൽ ഡീറ്റെയിൽസ് അറിയണമെങ്കിൽ ഞാൻ മുമ്പിട്ടിരുന്ന പോസ്റ്റ് ചെക്ക് ചെയ്ക അതിൽ ഞങ്ങൾ എടുത്ത ടൂർ ഡീറ്റൈൽസും മറ്റു കാര്യങ്ങളെ കുറിച്ചും എഴുതിട്ടുണ്ട്.

https://www.instagram.com/adventurzwithanu/

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker