
ഒമ്പത് വർഷത്തിനിടയിൽ ഉള്ള റെക്കോർഡ് നേട്ടം കൈവരിച്ച് ടാറ്റാ മോട്ടോഴ്സ്. പ്രതിമാസ വാഹന വിൽപ്പനയിൽ ആണ് ഈ റെക്കോർഡ് നേട്ടം.27,225 യാത്രാ വാഹനങ്ങളാണ് ടാറ്റാ മോട്ടോഴ്സ് ഫെബ്രുവരിയിൽ വിറ്റത്.
2020 ഫെബ്രുവരിയിൽ വിറ്റത് 12,430 യൂണിറ്റാണ്. അതായത് ഈ വർഷം 119 ശതമാനം വളർച്ച. വിദേശ വിപണിയിലും ടാറ്റ മെച്ചപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. വിദേശ വിപണി കൂടി കൂട്ടിയാൽ ഫെബ്രുവരിയിലെ മൊത്തം വാഹന വില്പന 61,365 ആകും.
കോവിഡ് കാലം ലോക്ഡൗൺ വാഹന വിപണിയെ തളർത്തിയിരുന്നു. എന്നാൽ അൺലോക്ക് പ്രക്രിയ ആരംഭിക്കുകയും ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയും ചെയ്തതോടെ വാഹന വിപണിയിൽ ഉണർവ് പ്രകടമാണ്.