IndiaNEWS

നേമത്ത് ബിജെപിക്ക് എട്ടിന്റെ പണി, കർഷകർ പ്രചരണത്തിനിറങ്ങും

അഞ്ച് സംസ്ഥാനങ്ങളിലും പ്രചാരണരംഗത്ത് കർഷകർ സജീവമായി ഉണ്ടാകും

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ പ്രചാരണത്തിന് കർഷകർ രംഗത്തിറങ്ങും. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലും പ്രചാരണരംഗത്ത് കർഷകർ സജീവമായി ഉണ്ടാകും.

കർഷക ദ്രോഹ നയങ്ങളാണ് ബിജെപിയുടെതെന്നും വോട്ട് നൽകരുതെന്നും കർഷകർ അഭ്യർത്ഥിക്കുന്നു. സംയുക്ത കിസാൻ മോർച്ച ന്യൂഡൽഹിയിൽ അറിയിച്ചതാണ് ഇക്കാര്യം. കർഷക നേതാക്കൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സന്ദർശിക്കും. പശ്ചിമബംഗാളിൽ പര്യടനത്തിന് തുടക്കംകുറിക്കും. മാർച്ച് 12 നാണ് പശ്ചിമബംഗാളിൽ പര്യടനം ആരംഭിക്കുക.

ബിജെപിയെ പരാജയപ്പെടുത്തണം എന്ന പ്രചാരണം മാത്രമേ കർഷകർ നടത്തൂ. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയ്ക്ക് വോട്ടു നൽകണമെന്ന് അഭ്യർത്ഥിക്കില്ല. ” ബിജെപിക്കെതിരെ കർഷകർ, ബിജെപിയെ ശിക്ഷിക്കുക ” ഇതാണ് കർഷക മുദ്രാവാക്യം.

അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് കത്തയക്കാനും കർഷക നേതാക്കൾക്ക് പരിപാടിയുണ്ട്. ദേശീയ നേതാക്കൾ തന്നെ ഈ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

കേരളത്തിൽ ആലപ്പുഴയിലെ കുട്ടനാട്ടിൽ ആണ് പരിപാടിയുടെ തുടക്കം. കിസാൻ മോർച്ച നേതാവ് ബൽബീർ സിംഗ് രാജേവാൾ 15ന് കുട്ടനാട്ടിൽ എത്തും. ബിജെപിയുടെ സിറ്റിങ് മണ്ഡലമായ നേമത്ത് പ്രത്യേക പരിപാടികളാണ് കർഷകർ ആസൂത്രണം ചെയ്തിട്ടുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker