IndiaNEWS

ജോത്സ്യനെ വിശ്വസിച്ച് പിതാവ്, അഞ്ചുവയസുകാരനെ തീകൊളുത്തിക്കൊന്നു

കടുത്ത ജ്യോതിഷ വിശ്വാസിയായിരുന്ന രാംകി പതിവായി ജോത്സ്യനെ കണ്ടിരുന്നു

കടുത്ത അന്ധവിശ്വാസത്തിൽ ജോത്സ്യന്റെ വാക്കുകേട്ട് തഞ്ചാവൂരിൽ പിതാവ് അഞ്ചുവയസുകാരനെ തീകൊളുത്തിക്കൊന്നു. തഞ്ചാവൂർ സ്വദേശി ഓട്ടോ ഡ്രൈവർ ആയ 29 കാരൻ രാംകി ആണ് മകൻ സായി ശരണിനെ തീ കൊളുത്തി കൊന്നത്. രാംകിയെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് ആൺമക്കളാണ് രാംകിക്കുള്ളത്. ആറുവർഷം മുൻപായിരുന്നു വിവാഹം. കടുത്ത ജ്യോതിഷ വിശ്വാസിയായിരുന്ന രാംകി പതിവായി ജോത്സ്യനെ കണ്ടിരുന്നു. മൂത്തമകനാണ് കൊല്ലപ്പെട്ട സായി ശരൺ. മൂത്ത മകൻ മൂലം രാംകിക്ക് ദോഷം ഉണ്ടാകുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. പലപ്പോഴായി രാംകി ഇതിന്റെ ചുവടുപിടിച്ച് മകനെ ഉപദ്രവിച്ചിരുന്നു.

ഇതേച്ചൊല്ലി ഭാര്യ ഗായത്രിയും രാംകിയും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്ക് മൂത്തപ്പോൾ വീട്ടിലെ മണ്ണെണ്ണ എടുത്ത് രാംകി മകന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

സായി ശരണിനു ഗുരുതരമായി പൊള്ളലേറ്റു. ഗായത്രിയും അയൽക്കാരും ചേർന്ന് തഞ്ചാവൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചു. 90 ശതമാനം പൊള്ളൽ കുട്ടിക്ക് ഏറ്റിരുന്നു. രാംകി ഇപ്പോൾ മന്നാർഗുഡി ജയിലിലാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker