LIFEMovie

“ദി പ്രീസ്റ്റിന്റെ” റിലീസ് മാറ്റിവച്ചു

കേരളത്തിലെ തിയേറ്ററുകളിലും സെക്കന്‍ഡ് ഷോ ഇല്ലാത്തതു കൊണ്ടും, ദുബായ് , സൗദി , ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാത്തത് കൊണ്ടും മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന “ദി പ്രീസ്റ്റി”ന്റെ റിലീസ് മാറ്റിവച്ചു. മാർച്ച് 4ന് തീരുമാനിച്ച ചിത്രത്തിന്റെ റിലീസ് ആണ് മാറ്റി വച്ചത്.

ത്രില്ലർ ചിത്രമായ “ദി പ്രീസ്റ്റ്” ഒരു കുടുംബ ചിത്രം കൂടിയായത് കൊണ്ട് കുടുംബ പ്രേക്ഷകർ ഏറ്റവും കൂടുതൽ എത്തുന്ന സെക്കൻഡ് ഷോ ഇല്ലാതെ ഈ ബിഗ് ബഡ്ജറ്റ് ചിത്രം കേരളത്തിലെ തിയേറ്ററിൽ എത്തിക്കാൻ സാധിക്കില്ലെന്നും, അനുകൂലമായ തീരുമാനങ്ങൾ വരുന്നത് വരെ സിനിമയുടെ റിലീസ് നീട്ടി വൈക്കുകയാണെന്നും സംവിധായകൻ ജോഫിൻ ടി ചാക്കോ ഫേസ്ബുക്കിൽ കുറിച്ചു. ലോകത്ത് പലയിടത്തും തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നത് കൊണ്ട് ലോകം മുഴുവൻ സിനിമ ഒറ്റ ദിവസം തന്നെ റിലീസ് ചെയ്യണം എന്ന ആഗ്രഹം നടക്കാത്തത് കൊണ്ടുമാണ് റിലീസ് മാറ്റുന്നതെന്നും സംവിധായകൻ കുറിച്ചു.

ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയും, ആർ ഡി ഇലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ സംവിധായകന്റെ താണ്.തിരക്കഥ സംഭാഷണം ദീപുപ്രദീപ്, ശ്യാം മേനോൻ. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് രാഹുൽ രാജ്. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം.സൗണ്ട് ഡിസൈൻ ജയദേവൻ, സൗണ്ട് മിക്സിങ് സിനോയ് ജോസഫ്, ആർട്ട് ഡയറക്ടർ സുജിത്ത് രാഘവ്, മേക്കപ്പ് ജോർജ് സെബാസ്റ്റ്യൻ അമൽ ചന്ദ്രൻ , കോസ്റ്റ്യൂം പ്രവീൺ വർമ്മ, സ്റ്റണ്ട് സുപ്രീം സുന്ദർ മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്,ചീഫ് അസോസിയേറ്റ് ക്യാമറാമാൻ പ്രവീൺ ചക്രപണി. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, മീഡിയ പ്രൊമോഷൻസ് മഞ്ജു ഗോപിനാഥ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker