Big Breaking

കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നത് എൻഎസ് എസ് പ്രതിനിധി, സാധ്യത ശരിവച്ച് NewsThen – നോട്‌ കെ ആർ രാജൻ

എൻഎസ്എസ് നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് രാജൻ മത്സരിക്കുന്നത്

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോൺഗ്രസ് നേതാക്കൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി സഹകരിച്ചു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയിരുന്നു. സുകുമാരൻ നായരുടെ മകൾക്ക് കോൺഗ്രസിന്റെ ഒരു ഉറച്ച സീറ്റ് നൽകാമെന്നായിരുന്നു ആദ്യഘട്ടത്തിൽ കോൺഗ്രസ് വാഗ്ദാനം. എന്നാൽ പിന്നീട് ചർച്ചകളിൽ മറ്റൊരു ഫോർമുലയാണ് ഉരുത്തിരിഞ്ഞുവന്നത്.

എൻഎസ്എസിന്റെ മാനവവിഭവശേഷി വകുപ്പ് മേധാവി കെ ആർ രാജൻ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. ഇതിന്റെ ഭാഗമായി അദ്ദേഹം എൻഎസ്എസിലെ പദവി രാജിവെച്ചു . രാജിക്കത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കാണ് സമർപ്പിച്ചത്. കാഞ്ഞിരപ്പള്ളിയിൽ തന്നെ കോൺഗ്രസ് പരിഗണിക്കുന്നുണ്ടെന്ന് രാജൻ NewsThen – നോട്‌ സ്ഥിരീകരിച്ചു.

എൻഎസ്എസ് നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് രാജൻ മത്സരിക്കുന്നത്. ആന്റണി കോൺഗ്രസിൽ കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ആയിരുന്ന രാജൻ പിന്നീട് കോൺഗ്രസ് എസിന്റെ ഭാഗമായി. കെ എസ് യു എസ് സംസ്ഥാന പ്രസിഡണ്ട് ആയിരുന്നു. പിന്നീട് സജീവരാഷ്ട്രീയത്തിൽ നിന്ന് പിന്മാറി എൻഎസ്എസിനോട് ചേർന്നു പ്രവർത്തിക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker